scorecardresearch
Latest News

സഹോദരിയുടെ വിവാഹ നിശ്ചയചടങ്ങിൽ തിളങ്ങി ആര്യ; വീഡിയോ

“അച്ഛന്‍ ചെയ്യുന്നത് പോലെ ചെയ്യാന്‍ എനിക്കാവില്ലെന്ന് അറിയാം. എന്നെക്കൊണ്ട് കഴിയാവുന്നത് ഈ ദിവസത്തേക്കായി ഞാന്‍ നിനക്കായി ചെയ്തിട്ടുണ്ട്. അച്ഛന്‍ ആഗ്രഹിച്ച കാര്യമാണ് ഞാനിപ്പോള്‍ ചെയ്യുന്നത്”

സഹോദരിയുടെ വിവാഹ നിശ്ചയചടങ്ങിൽ തിളങ്ങി ആര്യ; വീഡിയോ

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ ഷോയിലൂടെ മിനിസ്ക്രീൻ ആരാധകരുടെ പ്രിയങ്കരിയായി തീർന്ന അഭിനേത്രിയാണ് ആര്യ. ടിവി പരിപാടികൾക്കൊപ്പം തന്നെ സിനിമകളിലും സജീവമായ ആര്യ, ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലും പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ, സഹോദരി അഞ്ജനയുടെ വിവാഹനിശ്ചയചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുകയാണ് താരം. അഖിൽ ആണ് അഞ്ജനയുടെ വരൻ. ബിഗ് ബോസ് താരങ്ങളായ വീണ നായർ, സുരേഷ്, പ്രദീപ് എന്നിവരും ചടങ്ങിന് എത്തിയിരുന്നു. തിരുവനന്തപുരം റെസി‍ഡൻസി ടവറിൽ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്.

 

View this post on Instagram

 

A post shared by Arya Babu (@arya.badai)

 

View this post on Instagram

 

A post shared by Arya Babu (@arya.badai)

 

View this post on Instagram

 

A post shared by Arya Babu (@arya.badai)

അച്ഛന്റെ അഭാവത്തിലും സഹോദരിയുടെ വിവാഹനിശ്ചയം നന്നായി നടത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് ആര്യ. “ഈ ദിവസത്തില്‍ ഏറ്റവും സന്തോഷവാനായിരിക്കും അച്ഛന്‍. അച്ഛന്‍ ചെയ്യുന്നത് പോലെ ചെയ്യാന്‍ എനിക്കാവില്ലെന്ന് അറിയാം. എന്നെക്കൊണ്ട് കഴിയാവുന്നത് ഈ ദിവസത്തേക്കായി ഞാന്‍ നിനക്കായി ചെയ്തിട്ടുണ്ട്. അച്ഛന്‍ ആഗ്രഹിച്ച കാര്യമാണ് ഞാനിപ്പോള്‍ ചെയ്യുന്നത്,” സഹോദരിയ്ക്ക് ആശംസകൾ നേർന്ന് ആര്യ കുറിച്ചതിങ്ങനെ.

 

View this post on Instagram

 

A post shared by Arya Babu (@arya.badai)

ലൈലാ ഓ ലൈലാ എന്ന ചിത്രത്തിലൂടെയായിരുന്നു ആര്യയുടെ സിനിമാ അരങ്ങേറ്റം. ഒരു സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, തോപ്പിൽ ജോപ്പൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലും ആര്യ വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ വഴുതക്കാട് ഒരു ബൊട്ടീക് നടത്തുകയാണ് ആര്യ.

Read more: Bigg Boss Malayalam 2, January 10 Written Live Updates: വിവാഹമോചനത്തിലേക്ക് നയിച്ച 85 ശതമാനം തെറ്റും എന്റേതാണ്: ആര്യ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Badai banglavu bigg boss arya sister engagement photos video

Best of Express