scorecardresearch

അന്തരിച്ച അപർണ്ണയുടെ മകൾക്ക് അമ്മയാവാൻ തയ്യാറായി അവന്തിക; ആ മനസ്സിന് സല്യൂട്ട് എന്ന് ബീന ആന്റണിയും മനോജും

"തന്റെ മകനൊപ്പം ചേച്ചിയായി ആ മോളെയും വളർത്താം എന്നാണ് അവന്തിക പറഞ്ഞത്. അവന്തികയുടെ ആ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്" ബീന ആന്റണിയും മനോജും പറയുന്നു

"തന്റെ മകനൊപ്പം ചേച്ചിയായി ആ മോളെയും വളർത്താം എന്നാണ് അവന്തിക പറഞ്ഞത്. അവന്തികയുടെ ആ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്" ബീന ആന്റണിയും മനോജും പറയുന്നു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Avanthika | Aparna Nair | Beena Antony

Avanthika & Aparna Nair

സെപ്റ്റംബർ ഒന്നിനാണ് സിനിമാ സീരിയൽ താരമായ അപർണ നായരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുക്കുകയും ചെയ്തു. രണ്ടു കുഞ്ഞുങ്ങളെ അനാഥരാക്കി കൊണ്ട് അപർണ വിട പറഞ്ഞപ്പോൾ അത് സഹപ്രവർത്തകരെയും ഞെട്ടിച്ച വിയോഗമായിരുന്നു.

Advertisment

അപർണയുടെ രണ്ടുമക്കളിൽ ഒരാൾ ആദ്യ വിവാഹത്തിലുള്ളതാണ്. ആ കുഞ്ഞിനെ ദത്തെടുക്കാൻ നടി അവന്തിക മോഹൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ കുറിച്ചു ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ബീന ആന്റണിയുമായി അടുത്ത ആത്മബന്ധം പുലർത്തുന്നയാളാണ് നടി അവന്തിക. അപർണയുടെ കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹം അവന്തിക പ്രകടിപ്പിച്ചുവെന്നും ഇക്കാര്യം അപർണയുടെ അമ്മയോട് തങ്ങൾ സംസാരിച്ചെന്നും ബീന ആന്റണി പറയുന്നു.

"അവന്തിക എനിക്ക് മകളെപോലെയാണ്, അവൾക്ക് ഞാൻ അമ്മയും. ഞങ്ങൾ എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പങ്കുവയ്ക്കാറുണ്ട്. അപർണയ്ക്ക് രണ്ടു മക്കളാണ്. ആദ്യ കുട്ടിയുടെ അച്ഛൻ കൂടെയില്ല. രണ്ടാമത്തെ കുട്ടിയുടെ അച്ഛനാണ് അപർണയുടെ ഇപ്പോഴത്തെ ഭർത്താവ്. അപർണ മരിച്ചതിന് ശേഷം രണ്ടാമത്തെ കുട്ടിയെ ഭർത്താവ് കൊണ്ടുപോയി. ആദ്യ കുട്ടി അപർണയുടെ അമ്മയ്ക്ക് ഒപ്പമാണ്. ഒരു വയസ്സുമുതൽ ആ കുഞ്ഞിനെ നോക്കുന്നത് അപർണയുടെ അമ്മയാണ്."

Advertisment

"ആ കുട്ടി കുഞ്ഞായിരുന്നപ്പോൾ അപർണ കുട്ടിയെ ലൊക്കേഷനിൽ കൊണ്ടുവരുമായിരുന്നു. അന്നു മുതൽ അവന്തികയ്ക്ക് ആ കുഞ്ഞിനെ വലിയ ഇഷ്ടമാണ്. ഇപ്പോൾ ആ കുട്ടിയ്ക്ക് 18 വയസ്സുണ്ട്. നിയമപരമായി ആ കുഞ്ഞിന് അച്ഛനും അമ്മയുമില്ല. ആ അവസ്ഥ കണ്ടിട്ടാണ് അവന്തിക എന്നെ വിളിച്ച് ആ കുട്ടിയെ ഞാൻ വളർത്തിക്കോട്ടെ എന്നു ചോദിച്ചത്. അവന്തികയ്ക്ക് ഒരു മകനാണ് ഉള്ളത്, അവനൊപ്പം ചേച്ചിയായി ആ മോളെയും വളർത്താം എന്നും അവന്തിക പറഞ്ഞു. നമുക്ക് ഒരുമിച്ച് പോയി അപർണയുടെ അമ്മയോട് സംസാരിക്കാം എന്നും പറഞ്ഞു," ബീന ആന്റണി പറഞ്ഞു.

ഇക്കാര്യം അപർണയുടെ അമ്മയോട് സംസാരിച്ചപ്പോൾ കുട്ടിയെ വിട്ടുനൽകാൻ അവർ തയ്യാറായില്ലെന്നും ബീന ആന്റണി പറയുന്നു. 'ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മകളെ നോക്കും, അവന്തികയുടെ കൂടെ കുട്ടിയെ വിടാൻ കഴിയില്ലെന്നാണ് ആ അമ്മ പറഞ്ഞത്'.

'ആ കുഞ്ഞിന്റെ അവസ്ഥ മനസ്സിലാക്കി ദത്തെടുക്കാൻ തയ്യാറായ അവന്തികയുടെ ആ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്' ബീനയും മനോജും പറയുന്നു. ദത്തെടുക്കാൻ നിയമപരമായ പ്രശ്നങ്ങളുണ്ടെങ്കിലും ആ കുഞ്ഞിന്റെ പഠനകാര്യങ്ങളിൽ സഹായിക്കാനാണ് അവന്തികയുടെയും തങ്ങളുടെയും തീരുമാനമെന്നും ബീന ആന്റണിയും മനോജും പറയുന്നു.

Television Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: