കുടുംബ വിളക്ക് പരമ്പരയിലെ അനന്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആതിര മാധവ്. ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ആതിര. ആറാം മാസത്തിലേക്ക് കടന്നതോടെ പരമ്പരയിൽനിന്നും പിന്മാറിയിരിക്കുകയാണ് താരം. കുടുംബ വിളക്കിലെ തന്റെ അവസാന ദിനത്തെക്കുറിച്ചുള്ള വീഡിയോയും ആതിര യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുടുംബ വിളക്കിലെ അവസാന ദിനം ആണെന്നും ഇനി പരമ്പരയിലേക്ക് താനില്ലെന്നും ആതിര വീഡിയോയിൽ പറയുന്നു. പുതിയ അനന്യയെ നിങ്ങള് കണ്ടുകഴിഞ്ഞിട്ടുണ്ടാവും. വേറൊരു കുട്ടി പരമ്പരയിലേക്ക് വന്നല്ലോ, ഇനി റീപ്ലേസ്മെന്റ് ഉണ്ടാവില്ലെന്നും ആതിര പറഞ്ഞു. അനന്യയെന്ന കഥാപാത്രത്തെ സ്നേഹിച്ച എല്ലാവരോടും താരം നന്ദി പറഞ്ഞു.
ആതിര കുടുംബ വിളക്കിൽനിന്നും പോകുന്നതിൽ സങ്കടമുണ്ടെന്നായിരുന്നു മറ്റു താരങ്ങളുടെ പ്രതികരണം. പരമ്പരയുടെ ക്ലൈമാക്സ് വരെ ആതിര വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് വേദികയെന്ന വില്ലത്തിയെ അവതരിപ്പിക്കുന്ന ശരണ്യ ആനന്ദ് പറഞ്ഞു. അനന്യ എന്ന കഥാപാത്രത്തെ താൻ ഒരിക്കലും മറക്കില്ലെന്നും തന്റെ ഹൃദയത്തിൽ എപ്പോഴും ഉണ്ടാകുമെന്നും പറഞ്ഞാണ് ആതിര വീഡിയോ അവസാനിപ്പിച്ചത്.
Read More: ചടങ്ങ് ഇങ്ങനെയല്ലെന്ന് അറിയാം, ആരും പൊങ്കാല ഇടരുതെന്ന് കുടുംബവിളക്ക് താരം