Latest News

സുമേഷ് നല്ലവനാണ്, നിഷ്കളങ്കനാണ്, പരോപകാരിയാണ്; റാഫിക്ക് ബർത്ത്ഡേ ആശംസയുമായി അശ്വതി

റാഫിയുടെ ഒപ്പമുള്ള ഒരു രസകരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അശ്വതി പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് റാഫി. പരമ്പരയിൽ ഏറ്റവും പ്രധാനപ്പെട്ട സുമേഷ് എന്ന കഥപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് റാഫി ആരാധക മനസ്സിൽ ഇടം നേടിയത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായ റാഫിയുടെ പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് റാഫിക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്. അതിൽ ‘ചക്കപ്പഴം’ പരമ്പരയിൽ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്ന അശ്വതി ശ്രീകാന്തിന്റെ ബർത്ത്ഡേ ആശംസയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

റാഫിയുടെ ഒപ്പമുള്ള ഒരു രസകരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അശ്വതി പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. അശ്വതിയെ തോക്കിൻ മുനമ്പിൽ റാഫി നിർത്തിയിരിക്കുന്ന ഒരു സെൽഫി ചിത്രമാണ് അശ്വതി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ചിത്രത്തിന് രസകരമായ ഒരു ക്യാപ്‌ഷനും അശ്വതി നൽകിയിട്ടുണ്ട്.

“സുമേഷ് നല്ലവനാണ്, നിഷ്കളങ്കനാണ്, പരോപകാരിയാണ്, ഗദ്ഗദമുള്ളവനാണ് (എന്നുവച്ചാ കോൺഫിഡൻസ്, യൂ നോ) ഇനി തോക്ക് മാറ്റ്” എന്നാണ് ചിത്രത്തിന് അശ്വതി ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. ഒപ്പം “ചേട്ടത്തിയുടെ ചെറുക്കന് ഹാപ്പി ബർത്ത്ഡേ, വളരെ പ്രത്യേകയുള്ള ഈ ദിവസം നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ജീവിതം നേരുന്നു” എന്നും അശ്വതി കുറിച്ചിട്ടുണ്ട്.

Read Also: ‘ചക്കപ്പഴം’ സീരിയൽ താരം റാഫി വിവാഹിതനാവുന്നു

ചക്കപ്പഴത്തിലെ മറ്റു താരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ റാഫിക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. എല്ലാവരുടെയും ആശംസകൾക്ക് താഴെ നിരവധി ആരാധകരും കമന്റു ചെയ്യുന്നുണ്ട്.

ആദ്യം ടിക് ടോക് വീഡിയോകളിലൂടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ റാഫി, തുരുമ്പ് സുമേഷ് എന്ന കഥാപാത്രങ്ങളിലൂടെയാണ് ‘ചക്കപ്പഴം’ പ്രേക്ഷകരുടെയും ഹൃദയത്തിലിടം നേടിയത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Aswathy sreekanth wishes chakkapazham star rafi dq on his birthday

Next Story
അമ്മയാകാനൊരുങ്ങി സൗഭാഗ്യ വെങ്കിടേഷ്; സന്തോഷം പങ്കിട്ട് താരംSowbhagya venkitesh, artist, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express