എനിക്ക് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്, അതിനായ് ഒരിടം; പുതിയ തുടക്കത്തെക്കുറിച്ച് അശ്വതി ശ്രീകാന്ത്

ഇവിടെ ലൈഫ് എന്ന് പറയുമ്പോൾ എന്റെ മാത്രമല്ല നിങ്ങളുടേത് കൂടി എന്ന് മാത്രം ഇപ്പോൾ പറഞ്ഞു നിർത്തുന്നു…അതെങ്ങനെ എന്ന് വഴിയേ പറയാം

aswathy sreekanth, serial actress, ie malayalam

ചക്കപ്പഴം പരമ്പരയിലെ ആശ ഉത്തമൻ എന്ന കഥാപാത്രത്തിലൂടെ അഭിനയത്തിലും ശ്രദ്ധേയമാവുകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായിട്ടാണ് തുടക്കമെങ്കിലും അശ്വതിയെ കുടുംബ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടത് ചക്കപ്പഴത്തിലൂടെയാണ്. തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.

തന്റെ യൂട്യൂബ് ചാനലിനെക്കുറിച്ചാണ് അശ്വതിയുടെ പുതിയ പോസ്റ്റ്. ”എനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുക എന്നതിലുപരി, എന്റെ ഇൻബോക്സിൽ എത്തുന്ന ഒരുപാട് ചോദ്യങ്ങൾക്ക് മറുപടിയാവാനുള്ള ഒരു ശ്രമമാണ് Life Unedited ! എന്റെ ജീവിതത്തിലെ, നിങ്ങൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്ന ചില കാര്യങ്ങൾ unedited ആയി തന്നെ പങ്കു വയ്ക്കാൻ ഒരിടം. പിന്നെ ഇവിടെ ലൈഫ് എന്ന് പറയുമ്പോൾ എന്റെ മാത്രമല്ല നിങ്ങളുടേത് കൂടി എന്ന് മാത്രം ഇപ്പോൾ പറഞ്ഞു നിർത്തുന്നു…അതെങ്ങനെ എന്ന് വഴിയേ പറയാം,” ഇതായിരുന്നു അശ്വതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ്.

യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലും അശ്വതി തന്റെ പുതിയ തുടക്കത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ‘ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഒരു യൂടൂബ് ചാനല്‍ തുടങ്ങിയാലോ എന്ന്. പിന്നെ നോക്കുമ്പോ എല്ലാവരും ചാനല്‍ ചെയ്യുന്നുണ്ട്. അപ്പോ ഞാനും എന്തിനാ ചെയ്യുന്നേ എന്ന് വിചാരിച്ച് വേണ്ടാ വേണ്ടാന്ന് വച്ചു. പിന്നെ ആലോചിച്ചപ്പോ എല്ലാവരും യൂടൂബ് ചാനല്‍ ചെയ്യുന്നു. പിന്നെ എനിക്കെന്താ ചെയ്താല്‍ എന്ന് തോന്നി. എനിക്ക് നിങ്ങളോട് പറയാനുളള, ഷെയര്‍ ചെയ്യാനുളള ഒരുപാട് കാര്യങ്ങളുണ്ട്. അപ്പോ അത്തരം കാര്യങ്ങള് ഷെയര്‍ ചെയ്യാന്‍ വേണ്ടി ഒരു യൂടൂബ് ചാനലുമായി നിങ്ങളുടെ മുന്നിലേക്ക് വരാമെന്ന് വിചാരിച്ചു,”.

എന്റെ ലൈഫിലെ മാത്രമല്ല, നിങ്ങളുടെ ലൈഫിലെയും കുറെ കാര്യങ്ങള്‍ നമ്മുക്ക് ഒരുമിച്ച് ഷെയര്‍ ചെയ്യാന്‍ പറ്റുന്ന ഒരു പ്ലാറ്റ്‌ഫോം ആയിരിക്കും ഇതെന്ന് അശ്വതി പറയുന്നു. കഥകളൊക്കെ പറഞ്ഞ്, എന്റെയും നിങ്ങളുടെയും ലൈഫിലെ കാര്യങ്ങളൊക്കെ ഷെയര്‍ ചെയ്ത് നമുക്ക് ഇത് ഒരുമിച്ചുളള യാത്രയാക്കി മാറ്റാം എന്നാണ് ഇപ്പോഴത്തെ പ്ലാന്‍. ഈ സൂര്യന്റെ താഴെയുളള എന്തിനെ കുറിച്ചും സംസാരിക്കാന്‍ പറ്റുന്ന ഒരു കിനാശ്ശേരിയാണ് ഞാന്‍ വിഭാവനം ചെയ്യുന്നതെന്നും താരം പറഞ്ഞു.

രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിലാണ് അശ്വതി. സെപ്റ്റംബര്‍ ഫസ്റ്റ് വീക്കാണ് ഡോക്ടര്‍ പറഞ്ഞ ഡേറ്റെന്നാണ് അശ്വതി അടുത്തിടെ ലൈവിൽ പറഞ്ഞത്. മകൾ പത്മ ജനിച്ചതും സെപ്റ്റംബറിലായിരുന്നു. അടുത്തയാളും സെപ്റ്റംബര്‍ ബേബിയാവുമെന്നാണ് കരുതുന്നതെന്നും താരം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അശ്വതിയുടെ ഭര്‍ത്താവ് ശ്രീകാന്തും മകള്‍ പത്മയുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്.

Read More: ചക്കപ്പഴത്തിലേക്ക് തിരിച്ചു വരുമോ? ആരാധകർക്ക് മറുപടിയുമായി അശ്വതി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Aswathy sreekanth talking about her youtube channel life unedited

Next Story
സെറ്റ് സാരിക്കൊപ്പം കൂളിങ് ഗ്ലാസ്, സ്റ്റൈലിഷായി ശ്രീലക്ഷ്മി; നീയും ഞാനും ലൊക്കേഷൻ ചിത്രങ്ങൾneeyum njanum, serial, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com