scorecardresearch

Latest News

നിറവയറുമായി മകൾക്കൊപ്പം അശ്വതി; ചിത്രങ്ങൾ

അശ്വതി ഇപ്പോഴിതാ മെറ്റേർണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്

Aswathy Sreeekanth, Aswathy Sreeekanth photos, Aswathy Sreeekanth videos, Aswathy Sreeekanth chakkappazham, അശ്വതി ശ്രീകാന്ത്, ചക്കപ്പഴം, Indian express malayalam, IE malayalam

കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ അശ്വതി രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുകയാണ്. തന്റെ വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുളള അശ്വതി ഇപ്പോഴിതാ മെറ്റേർണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്.

പിങ്ക് വസ്ത്രത്തിൽ മകൾ പത്മയ്ക്കൊപ്പമുളള ചിത്രങ്ങളാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്. “അവളുടെ കണ്ണുകളുടെ നോട്ടം എല്ലാം പറയുന്നുണ്ട്,” എന്നാണ് മകളോടൊപ്പമുള്ള ചിത്രത്തിന് അശ്വതി അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

നേരത്തെ ചക്കപ്പഴം ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള അശ്വതിയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ലോക്ക്ഡൗണിനു ശേഷം ഷൂട്ട് ആരംഭിച്ചപ്പോഴായിരുന്നു ഇത്. ലൊക്കേഷനിൽ ബേബി ഷവർ ആഘോഷിച്ചപ്പോൾ എടുത്ത ചിത്രങ്ങളായിരുന്നു ഇത്.

Also read: കസവുടുപ്പിൽ സുന്ദരിയായി വൃദ്ധിക്കുട്ടി: ചിത്രങ്ങൾ

സെപ്റ്റംബര്‍ ഫസ്റ്റ് വീക്കാണ് ഡോക്ടര്‍ പറഞ്ഞ ഡേറ്റെന്നാണ് അശ്വതി അടുത്തിടെ ലൈവിൽ പറഞ്ഞത്. മകൾ പത്മ ജനിച്ചതും സെപ്റ്റംബറിലായിരുന്നു. അടുത്തയാളും സെപ്റ്റംബര്‍ ബേബിയാവുമെന്നാണ് കരുതുന്നതെന്നും താരം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അശ്വതിയുടെ ഭര്‍ത്താവ് ശ്രീകാന്തും മകള്‍ പത്മയുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്.

അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. അശ്വതി ശ്രീകാന്ത് ആണ് സീരിയലിലെ നായിക. കുടുംബത്തിലെ മരുമകളുടെ വേഷമാണ് അശ്വതിയ്ക്ക്. ഉത്തമന്റെ ഭാര്യയായ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Aswathy sreekanth maternity shoot with daughter photos

Best of Express