ചക്കപ്പഴം ലൊക്കേഷനിൽ അശ്വതിയുടെ ബേബി ഷവർ ആഘോഷം?; ചിത്രങ്ങൾ

ചക്കപ്പഴത്തിലെ താരങ്ങളും അശ്വതിക്കൊപ്പമുളള ചിത്രങ്ങള്‍ തങ്ങളുടെ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്

chakkappazham,Aswathy sreekanth, ie malayalam

രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുകയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട ഹാസ്യപരമ്പരയായ ചക്കപ്പഴത്തിൽ അശ്വതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗർഭിണിയായ ശേഷവും അശ്വതി ചക്കപ്പഴത്തിൽനിന്നും മാറിയിട്ടില്ല. കോവിഡ് മൂലം ഷൂട്ടിങ് നിർത്തിവച്ചിരുന്ന പരമ്പര ഒരിടവേളയ്ക്കുശേഷം സംപ്രേഷണം തുടങ്ങിയിട്ടുണ്ട്.

ചക്കപ്പഴം ലൊക്കേഷനിൽനിന്നുളള പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അശ്വതിയുടെ ബേബി ഷവര്‍ ചക്കപ്പഴം ടീം ആഘോഷമാക്കിയെന്ന തരത്തിലാണ് റിപ്പോർട്ടുകൾ. ചക്കപ്പഴത്തിലെ താരങ്ങളും അശ്വതിക്കൊപ്പമുളള ചിത്രങ്ങള്‍ തങ്ങളുടെ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്.

‘ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾ ഞങ്ങളുടെ അഭിമാനവും സന്തോഷവുമാണ്. ഞങ്ങളുടെ മൂല്യത്തിന് ഒരു വില നൽകാൻ ആർക്കും ആവശ്യപ്പെടാനാവില്ല,’ എന്ന ക്യാപ്ഷനോടെയാണ് ചക്കപ്പഴം താരം സബീറ്റ ജോർജ് ചിത്രം പങ്കുവച്ചത്.

Read More: ‘ചക്കപ്പഴം’ താരം റാഫി വിവാഹിതനാവുന്നു

സെപ്റ്റംബര്‍ ഫസ്റ്റ് വീക്കാണ് ഡോക്ടര്‍ പറഞ്ഞ ഡേറ്റെന്നാണ് അശ്വതി അടുത്തിടെ ലൈവിൽ പറഞ്ഞത്. മകൾ പത്മ ജനിച്ചതും സെപ്റ്റംബറിലായിരുന്നു. അടുത്തയാളും സെപ്റ്റംബര്‍ ബേബിയാവുമെന്നാണ് കരുതുന്നതെന്നും താരം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അശ്വതിയുടെ ഭര്‍ത്താവ് ശ്രീകാന്തും മകള്‍ പദ്മയുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്.

അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. അശ്വതി ശ്രീകാന്ത് ആണ് സീരിയലിലെ നായിക. കുടുംബത്തിലെ മരുമകളുടെ വേഷമാണ് അശ്വതിയ്ക്ക്. ഉത്തമന്റെ ഭാര്യയായ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Aswathy sreekanth chakkapazham location photos531251

Next Story
‘ഉപ്പും മുളകും’ താരങ്ങൾ സിനിമയിൽ ഒന്നിക്കുമ്പോൾuppum mulakum, uppum mulakum stars, uppum mulakum stars in movie, biju sopanam, nisha sarang
The moderation of comments is automated and not cleared manually by malayalam.indianexpress.com