scorecardresearch
Latest News

നിന്നെയൊരുപാട് മിസ് ചെയ്യും മോളേ; അശ്വതിയോട് സബീറ്റ

അശ്വതിയുടെ ബേബി ഷവർ ആഘോഷമാക്കി ചക്കപ്പഴം ഫാമിലി, ചിത്രങ്ങൾ കാണാം

നിന്നെയൊരുപാട് മിസ് ചെയ്യും മോളേ; അശ്വതിയോട് സബീറ്റ

രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുകയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട ഹാസ്യപരമ്പരയായ ചക്കപ്പഴത്തിൽ അശ്വതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗർഭിണിയായ ശേഷവും അശ്വതി ചക്കപ്പഴത്തിൽനിന്നും മാറിയിട്ടില്ല. കോവിഡ് മൂലം ഷൂട്ടിങ് നിർത്തിവച്ചിരുന്ന പരമ്പര ഒരിടവേളയ്ക്കുശേഷം സംപ്രേഷണം തുടങ്ങിയിട്ടുണ്ട്.

ചക്കപ്പഴം ലൊക്കേഷനിൽനിന്നുളള പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അശ്വതിയുടെ ബേബി ഷവര്‍ ചക്കപ്പഴം ടീം ആഘോഷമാക്കിയിരിക്കുകയാണ്.

“എന്റെ കുഞ്ഞിന്റെ ബേബി ഷവർ ഫംഗ്ഷനിൽ നിന്നും… എത്രത്തോളം നിന്നെ മിസ് ചെയ്യുമെന്ന് പറയാനാവില്ല,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് സബീറ്റ കുറിച്ചിരിക്കുന്നത്.

“എന്റെ പ്രിയപ്പെട്ട സ്ക്രീൻ കുടുംബം… ഈ മാസങ്ങളിൽ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി. നിങ്ങളൊരിക്കലും എനിക്കെന്റെ യഥാർത്ഥ കുടുംബം മിസ്സ് ചെയ്യുന്നതുപോലെ തോന്നിപ്പിച്ചതേയില്ല. എന്റെ മേൽ ചൊരിഞ്ഞ എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് നന്ദി. ഈ നിർബന്ധിത ഇടവേളയ്ക്ക് ശേഷം വീണ്ടും കാണാം,” ചിത്രങ്ങൾ പങ്കുവച്ച് അശ്വതി കുറിച്ചതിങ്ങനെ.

സെപ്റ്റംബര്‍ ഫസ്റ്റ് വീക്കാണ് ഡോക്ടര്‍ പറഞ്ഞ ഡേറ്റെന്നാണ് അശ്വതി അടുത്തിടെ ലൈവിൽ പറഞ്ഞത്. മകൾ പത്മ ജനിച്ചതും സെപ്റ്റംബറിലായിരുന്നു. അടുത്തയാളും സെപ്റ്റംബര്‍ ബേബിയാവുമെന്നാണ് കരുതുന്നതെന്നും താരം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അശ്വതിയുടെ ഭര്‍ത്താവ് ശ്രീകാന്തും മകള്‍ പദ്മയുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്.

അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. അശ്വതി ശ്രീകാന്ത് ആണ് സീരിയലിലെ നായിക. കുടുംബത്തിലെ മരുമകളുടെ വേഷമാണ് അശ്വതിയ്ക്ക്. ഉത്തമന്റെ ഭാര്യയായ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Aswathy sreekanth chakkapazham location babyshower photos