Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്, പക്ഷേ ചെയ്യുന്നത്; സത്യാവസ്ഥ പങ്കുവച്ച് അശ്വതി ശ്രീകാന്ത്

ചക്കപ്പഴം പരമ്പരയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിച്ചത് അശ്വതിയാണ്. ആശ ഉത്തമൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്

അഭിനയ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും നടിയായും മലയാളികൾക്ക് സുപരിചിതയാണ് അശ്വതി. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം പരമ്പരയിൽ ആശ ഉത്തമൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശ്വതിയാണ്.

തന്റെ വിശേഷങ്ങളും ലൊക്കേഷൻ ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ അശ്വതി പങ്കുവയ്ക്കാറുണ്ട്. അശ്വതി പങ്കുവച്ച പുതിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമായിരിക്കുന്നത്. രണ്ടു ഫൊട്ടോകൾ പോസ്റ്റ് ചെയ്ത് അശ്വതി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയം.

Read More: നിറവയറുമായി കുടുംബ വിളക്കിലെ ശീതൾ, അമ്പരന്ന് ആരാധകർ; ഒടുവിൽ ട്വിസ്റ്റ്

താന്‍ ശരിക്കും ചെയ്യാന്‍ ആഗ്രഹിക്കുന്നത്, എന്നാല്‍ ഇപ്പോള്‍ ശരിക്കും ചെയ്യുന്ന കാര്യം കാണാന്‍ ഇടത് വശത്തേക്ക് സ്വൈപ്പ് ചെയ്യൂ എന്നാണ് അശ്വതി ഇൻസ്റ്റഗ്രാമിൽ എഴുതിയത്. ഒരു പുസ്തകം കയ്യിൽ പിടിച്ചുളളതാണ് ആദ്യ ചിത്രം. ഇടതുവശത്തേക്ക് സ്വൈപ്പ് ചെയ്യുമ്പോൾ അടുക്കളയില്‍ കഴുകാനായി നിരത്തിവച്ചിരിക്കുന്ന പാത്രങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന അശ്വതിയെയാണ് കാണാൻ കഴിയുക. താൻ ഇഷ്ടപ്പെടുന്നത് പുസ്തകം വായിക്കാനാണെന്നും എന്നാൽ യാഥാർഥ്യത്തിൽ സംഭവിക്കുന്നത് മറ്റൊന്നാണെന്നാണ് അശ്വതി പറയുന്നത്.

ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. ‘ഠായില്ലാത്ത മുട്ടായികൾ’ എന്ന അശ്വതിയുടെ പുസ്തകവും ശ്രദ്ധ നേടിയിരുന്നു.

Read more: സ്നേഹക്കൂട്ടിലേക്ക് പുതിയൊരതിഥി കൂടിയെത്തുന്നു; സന്തോഷം പങ്കുവച്ച് അശ്വതി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Aswathy sreeekanth shares the reality behind insta life and real life photo491824

Next Story
നഷ്ടപ്പെട്ട ആ സൗഹൃദം തിരിച്ചുതന്നത് ഡിംപലാണ്; ലാലേട്ടനു മുന്നിൽ സങ്കടമടക്കാൻ കഴിയാതെ മണിക്കുട്ടൻManikuttan, Bigg Boss Malayalam, Manikuttan Dimpal Bhal, Manikkuttan, Mohanlal
The moderation of comments is automated and not cleared manually by malayalam.indianexpress.com