Chakkappazham serial fame Aswathy Sreekanth: മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി അടുത്തിടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് അശ്വതി.
ഇപ്പോഴിതാ, ജീവിതത്തിലെ വലിയൊരു സന്തോഷവാർത്ത ആരാധകരുമായി പങ്കുവയ്ക്കുകയാണ് അശ്വതി. മകൾ പദ്മയ്ക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി എത്തുന്നു എന്നാണ് സോഷ്യൽ മീഡിയയിലൂടെ താരം അറിയിക്കുന്നത്. ചേച്ചിയാവാൻ പോവുന്ന സന്തോഷത്തിലാണ് കുഞ്ഞ് പദ്മയും.
View this post on Instagram
View this post on Instagram
എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് അശ്വതി. വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. ‘ഠായില്ലാത്ത മുട്ടായികൾ’ എന്ന അശ്വതിയുടെ പുസ്തകവും ശ്രദ്ധ നേടിയിരുന്നു. ആർ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് അശ്വതി.