മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. ലോക്ക്‍‌ഡൗൺ കാലത്തെ വിരസതയകറ്റാനായി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാവുകയാണ്​​ അശ്വതി. രസകരമായ ചിത്രങ്ങളും നർമം നിറഞ്ഞ അടിക്കുറിപ്പുകളുമായി ലോക്ക്ഡൗൺ കാലത്തും ആരാധകരോട് സംവദിക്കാൻ അശ്വതി സമയം നീക്കിവെയ്ക്കുകയാണ്.

അടുത്ത ദിവസങ്ങളിലായി അശ്വതി പങ്കുവച്ച ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. തലയിലൊരു ചെമ്പരത്തി പൂവും ചൂടിയിരിക്കുകയാണ് അശ്വതി. “ലോക്ക് ഡൗൺ നീട്ടിയാൽ പൂവിന്റെ എണ്ണവും കൂടും,” എന്നാണ് അശ്വതിയുടെ രസകരമായ അടിക്കുറിപ്പ്.

മറ്റൊരു ചിത്രത്തിൽ ഉറക്കം കഴിഞ്ഞ് എണീറ്റാലുള്ള ത്രിശങ്കു സ്വർഗ്ഗത്തിൽ പെട്ടതുപോലെയുള്ള അവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് അശ്വതി. “ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റാൽ എന്റെ സാറേ….ഇത് ഇന്നാണോ നാളെയാണോ രാത്രിയാണോ പകലാണോ എന്നൊക്കെ ആലോചിച്ച് ഒരു ഇരിപ്പുണ്ട്.”

വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. ‘ഠായില്ലാത്ത മുട്ടായികൾ’ എന്ന അശ്വതിയുടെ പുസ്തകവും ശ്രദ്ധ നേടിയിരുന്നു. ആർ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് അശ്വതി.

Read more: സിംപ്ലിസിറ്റി, അതാണെന്റെ മെയിൻ; സ്വയം ട്രോളി അശ്വതി ശ്രീകാന്ത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook