മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. ലോക്ക്ഡൗൺ കാലത്തെ വിരസതയകറ്റാനായി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് അശ്വതി. കുട്ടിക്കാലത്തെ ഒരു ചിത്രമാണ് ഇപ്പോൾ അശ്വതി പങ്കുവച്ചിരിക്കുന്നത്.
“ക്യാമറ എവിടെയാണെന്ന് നോക്കി കൃത്യമായി ചിരിക്കാൻ അന്നേ ആ പെങ്കൊച്ചിന് അറിയാമായിരുന്നു. മുഖം തിരിക്കാൻ അനിയൻ ചെറുക്കനും. പണ്ട് പണ്ടൊരിക്കൽ വല്യച്ഛൻ (അച്ഛന്റെ ചേട്ടൻ) വീട്ടിൽ വിരുന്നു വന്നപ്പോൾ,” അശ്വതി കുറിക്കുന്നു.
വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. ‘ഠായില്ലാത്ത മുട്ടായികൾ’ എന്ന അശ്വതിയുടെ പുസ്തകവും ശ്രദ്ധ നേടിയിരുന്നു. ആർ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് അശ്വതി.
Read more: യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ; പെസഹാ വിശേഷവുമായി അശ്വതി ശ്രീകാന്ത്