scorecardresearch
Latest News

വാൾട്ട് ഡിസ്നിയുടെ മെഗാഹിറ്റ് ചലച്ചിത്രങ്ങളുമായി ഏഷ്യാനെറ്റ്

ഏപ്രിൽ നാലിനാണ് വാൾട്ട് ഡിസ്നി ഫിലിം ഫെസ്റ്റ് ചാനലിൽ ആരംഭിക്കുന്നത്

asianet walt disney films

ലോക്ഡൗണിൽ വലഞ്ഞ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി ചലച്ചിത്ര വിസ്മയമൊരുക്കിയ വാൾട്ട് ഡിസ്നിയുടെ മെഗാ ഹിറ്റ് ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യുകയാണ് ഏഷ്യാനെറ്റ്. ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ ആസ്വദിച്ച വിശ്വസിനിമകളുടെ സംപ്രേക്ഷണത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് വാൾട്ട് ഡിസ്നിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്.

ഏപ്രിൽ നാലിന് ആരംഭിക്കുന്ന വാൾട്ട് ഡിസ്നി ഫെസ്റ്റിൽ ശനിയാഴ്ച ( ഏപ്രിൽ 4 ) ‘ദി ജംഗിള് ബുക്കും’ ഞായറാഴ്ച ( ഏപ്രിൽ 5 ) ‘ഫ്രോസണും’ സംപ്രേക്ഷണം ചെയ്യുന്നു. തുടർന്ന് വരുന്ന ശനി, ഞായർ ദിവസങ്ങളിൽ കാഴ്ചയുടെ വസന്തമൊരുക്കാൻ ‘ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’ , ‘സിൻഡ്രല്ല’ , ‘ഫൈൻഡിങ് നെമോ’, ‘ദി പ്രിൻസെസ്സ് ആൻഡ് ദി ഫ്രോഗ്’ , ‘ആലിസ് ഇൻ വണ്ടർ‌ലാൻഡ്’, ‘ദി ലിറ്റിൽ മെർമെയ്‌ഡ്‌’ തുടങ്ങിയ ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യും.

വാൾട്ട് ഡിസ്നി ഫെസ്റ്റ് എല്ലാ ശനി, ഞായർ ദിവസങ്ങളിലും ഉച്ചക്ക് 12 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. നിലവിൽ ഇംഗ്ലീഷ് ഭാഷാ ചിത്രങ്ങൾ അതുപോലെതന്നെയാണ് സംപ്രേക്ഷണം ചെയ്യുക. ഡബ്ബിംഗ് വേർഷനോ സബ് ടൈറ്റിലുകളോ നിലവിൽ ഉണ്ടായിരിക്കുന്നതല്ല.

Read more: സീരിയലുകളും നിർത്തുന്നു; മിനി സ്ക്രീൻ ലോകത്തെയും സ്തംഭിപ്പിച്ച് കോവിഡ് 19

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Asianet walt disney film festival