Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

പ്രിയ താരങ്ങൾ ഒരൊറ്റ ഫ്രെയിമിൽ

‘സാന്ത്വനം’ സീരിയൽ താരം ഗോപിക അനിൽ ആണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്

Mounaragam, Padatha Painkili, Koodevide, Swanthanam, asianet serial stars, Vishu Dhamaka, Kasthooriman, സീരിയൽ താരങ്ങൾ, മൗനരാഗം, സാന്ത്വനം, പാടാത്ത പൈങ്കിളി, കസ്തൂരിമാൻ, Indian express malayalam, IE malayalam

സിനിമാതാരങ്ങളോളം തന്നെ ആരാധകരുണ്ട് സീരിയൽ താരങ്ങൾക്കും. തങ്ങളുടെ സ്വീകരണമുറിയിലെ സ്ക്രീനിൽ നിത്യം വിരുന്നെത്തുന്ന താരങ്ങളെ സ്വന്തം വീട്ടിലെ അംഗമെന്ന രീതിയിലാണ് ടെലിവിഷൻ പ്രേക്ഷകരും നോക്കി കാണുന്നത്. ഇപ്പോഴിതാ, ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന വിവിധ പരമ്പരകളിലെ നായികാനായകന്മാർ ഒന്നിച്ചെത്തിയ ഏതാനും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

സാന്ത്വനം, കസ്തൂരിമാൻ, പാടാത്ത പൈങ്കിളി, കൂടെവിടെ, മൗനരാഗം തുടങ്ങിയ പരമ്പരകളിലെ പ്രധാന അഭിനേതാക്കളെയാണ് ചിത്രത്തിൽ കാണാൻ കഴിയുക. സാന്ത്വനം താരങ്ങളായ ഗോപിക അനിൽ, സജിൻ, ഗിരീഷ് നമ്പ്യാർ, രക്ഷ രാജ്, കസ്തൂരിമാൻ താരങ്ങളായ ശ്രീറാം രാമചന്ദ്രൻ, റെബേക്ക സന്തോഷ്, കൂടെവിടെ താരങ്ങളായ അൻഷിത, ബിപിൻ ജോസ്, പാടാത്ത പൈങ്കിളി താരം മനീഷ മഹേഷ്, മൗനരാഗം നായകൻ നലീഫ് എന്നിവരെല്ലാം ചിത്രത്തിൽ ഉണ്ട്.

വിഷുവിനോട് അനുബന്ധിച്ച് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത വിഷു ധമാക്കയിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങൾ. സാന്ത്വനം സീരിയൽ താരം ഗോപിക അനിൽ ആണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

പ്രിയതാരങ്ങളെ ഒന്നിച്ചു കണ്ട സന്തോഷത്തിലാണ് ആരാധകരും. വിഷു ആഘോഷങ്ങൾ അവസാനിച്ചെങ്കിലും ചിത്രങ്ങൾ ഇപ്പോഴും വൈറലാവുകയാണ്.

Read more: സ്റ്റാർ മാജിക് താരം തൻവി വിവാഹിതയാവുന്നു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Asianet serial stars vishu photos mounaragam kasthooriman koodevide swanthanam padatha painkili

Next Story
സ്റ്റാർ മാജിക് താരം തൻവി വിവാഹിതയാവുന്നുTanvi, Tanvi Raveendran engagement, Tanvi engagement photos
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express