scorecardresearch

ആ കാറപകടം ചിത്രീകരിച്ചത് ഇങ്ങനെ; സീരിയലിന്റെ റേഞ്ച് മാറി; പക്ഷേ കഥ പഴയത് തന്നെയെന്ന് കമന്റ്

Car accident shoot: ഈ പരമ്പരയിലെ കഥാപാത്രങ്ങളിൽ ഒരാൾ കാർ അപകടത്തിൽപ്പെടുന്ന ദൃശ്യം ഉണ്ട്. ഈ കാർ അപകടം ഷൂട്ട് ചെയ്തതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി

Car accident shoot: ഈ പരമ്പരയിലെ കഥാപാത്രങ്ങളിൽ ഒരാൾ കാർ അപകടത്തിൽപ്പെടുന്ന ദൃശ്യം ഉണ്ട്. ഈ കാർ അപകടം ഷൂട്ട് ചെയ്തതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി

author-image
Television Desk
New Update
Mazhathorum Munpe Accident Scene

Viral Video: ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഒന്നാണ് മഴതോരും മുൻപേ. ഈ പരമ്പരയിൽ കഥാപാത്രങ്ങളിൽ ഒരാൾ കാർ അപകടത്തിൽപ്പെടുന്ന ദൃശ്യം ഉണ്ട്. ഈ കാർ അപകടം ഷൂട്ട് ചെയ്തതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 

Advertisment

നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് ഉയർന്ന് പൊങ്ങി തലകീഴായി മറിയുന്ന രംഗമാണ് സാഹസികമായി ഷൂട്ട് ചെയ്തത്. സ്റ്റണ്ട്മാനെ ഉപയോഗിച്ച് ഒരേ മോഡലിലെ രണ്ട് കാറുകളുമായാണ് ചിത്രീകരണം നടന്നത്. കാർ പലവട്ടം തലകീഴായി മറിഞ്ഞെങ്കിലും സ്റ്റണ്ട്മാൻ പരുക്കുകളൊന്നും ഏൽക്കാതെ പുറത്തു വന്നു. 10 ലക്ഷത്തോളം പേർ ഈ അപകടം ഷൂട്ട് ചെയ്യുന്ന വിഡിയോ കണ്ടുകഴിഞ്ഞു. 

Also Read: "എന്താ മോളെ പാറു, ഇങ്ങനെ ചെയ്യാമോ! സാന്ദ്രാ, നാണമില്ലേ നിങ്ങൾക്ക്, പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോളു"; ലാലേട്ടന് ട്രോൾ

ടെലിവിഷൻ പരമ്പരകളുടെ ഒക്കെ റേഞ്ച് മാറി. പക്ഷേ കഥ ഇപ്പോഴും പഴയത് തന്നെ എന്നെല്ലാമാണ് കമന്റുകൾ വരുന്നത്. സ്റ്റണ്ട്മാനാണ് ഇവിടെ കയ്യടി കൂടുതലും ലഭിക്കുന്നത്. ജോയ്സിയുടെ കഥയാണ് മഴതോരും മുമ്പേ എന്ന സീരിയൽ ആയി പ്രേക്ഷകർക്ക് മുൻപിലെത്തിയിരിക്കുന്നത്. 

Also Read: Bigg Boss Tamil: റെഡ് കാർഡ് എവിക്ഷൻ; വിജെ പാറുവിന് നഷ്ടം 20 ലക്ഷം രൂപ?

ഈ പരമ്പരയുടെ ആരാധകരാണ് ഈ ആക്സിഡന്റ് സീനിനെ കുറിച്ച് പറഞ്ഞ് കമന്റ് ബോക്സിൽ കൂടുതലും എത്തുന്നത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ വെച്ച് ഇനി മഴതോരും മുമ്പേയെ പിന്നിലാക്കാൻ മറ്റ് സീരിയലുകൾക്കാവില്ല എന്നെല്ലാമാണ് പ്രതികരണങ്ങൾ. പെർഫക്ട് കാസ്റ്റും കഥയും, ഞാൻ കാണുന്ന ഒരേയൊരു സീരിയൽ എന്നെല്ലാമാണ് മറ്റ് കമന്റുകൾ.

Read More: Bigg Boss: "നാണമില്ല, മാനമില്ല, നിലവാരമില്ല, നിലപാടില്ല"; ലക്ഷ്മിയോട് നോറ

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: