scorecardresearch
Latest News

കോമഡി സ്റ്റാർസ് സീസൺ 3: ആരാവും വിജയി?

മൂന്നാം സീസണും വിജയകരമായി പൂർത്തികരിച്ച് അന്തിമ വിജയിയെ കണ്ടെത്താൻ ഗ്രാൻ ഫിനാലേയ്ക്കു വേദി ഒരുങ്ങുകയാണ്

കോമഡി സ്റ്റാർസ് സീസൺ 3: ആരാവും വിജയി?

ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോകളിലൊന്നാണ് കോമഡി സ്റ്റാർസ് . കഴിഞ്ഞ സീസണുകളിലായി അനവധി താരങ്ങളെയാണ് മലയാള സിനിമയിലേയ്ക്കു കോമഡി സ്റ്റാർസ് സമ്മാനിച്ചിട്ടുളളത്. മൂന്നാം സീസണും വിജയകരമായി പൂർത്തികരിച്ച് അന്തിമ വിജയിയെ കണ്ടെത്താൻ ഗ്രാൻ ഫിനാലേയ്ക്കു വേദി ഒരുങ്ങുകയാണ്. റോക്ക് & റോൾ, ചങ്‌സ്, ബിഗ് ഫോർ, സൂപ്പർ ഹീറോസ് എന്നി ടീമുകളാണ് ഫിനാലയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

നടൻ ദിലീപാണ് ഗ്രാൻഡ് ഫിനാലെയിലെ പ്രധാന അതിഥി. മുകേഷ്, ടിനി ടോം, ലാൽ ജോസ് എന്നിവരാണ് വിധികർത്താക്കളായി എത്തുന്നത്.

രമോഷ് പിഷാരടി, ബാല, ഷുക്കൂർ, കുഞ്ഞികൃഷ്ണൻ, അവന്തിക, മനീഷ,രേഷ്മ , നൂബിന്, അശ്വതി എന്നിവർ കലാപ്രകടനങ്ങളിലൂടെ വേദിയിൽ സാന്നിധ്യം അറിയിക്കും. നവംബർ 12 നു രാത്രി 7.30 നായിരിക്കും ഗ്രാൻഡ് ഫിനാലെ സംപ്രേഷണം ചെയ്യുക.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Asianet reality show comedy stars grand finale