/indian-express-malayalam/media/media_files/uploads/2020/09/Padatha-Painkili-Serial.jpg)
Padatha Painkili Asianet Serial Latest Episode: Paadatha Painkili - Disney+ Hotstar: ഏഷ്യാനെറ്റിൽ പുതിയ പരമ്പര ആരംഭിച്ചു. ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ ഒരുക്കുന്ന 'പാടാത്ത പൈങ്കിളി' ഇന്നലെ രാത്രി മുതൽ സംപ്രേഷണം ചെയ്തു തുടങ്ങി. ദിനേഷ് പള്ളത്തിന്റേതാണ് കഥ. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷനു വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതമാണ് പരമ്പര പറയുന്നത്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 നാണ് ഏഷ്യാനെറ്റിൽ 'പാടാത്ത പൈങ്കിളി' സംപ്രേഷണം ചെയ്യുക.
Read more: Koodevide: കൃഷ്ണകുമാർ വീണ്ടും മിനിസ്ക്രീനിലേക്ക്; ‘കൂടെവിടെ’ ഇന്നു മുതൽ
മനീഷയാണ് കൺമണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടനും ടിക്‌ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനുമായ സൂരജ് സൺ ആണ് ദേവ് എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, ശബരി,​അംബിക തുടങ്ങി നിരവധി താരങ്ങൾ ഈ സീരിയലിൽ അണിനിരക്കുന്നുണ്ട്.
Read Here: Serial Actor Sabarinath Passes Away: സീരിയൽ താരം ശബരീനാഥ് അന്തരിച്ചു
Watch Paadatha Painkili latest episode Online at Disney Hotstar
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us