Padatha Painkili Asianet Serial Latest Episode: Paadatha Painkili – Disney+ Hotstar: ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വരുന്ന പുതിയ പരമ്പരയാണ് ‘പാടാത്ത പൈങ്കിളി’. ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ ശ്രദ്ധ കവർന്ന പരമ്പരയിൽ നായകനായി എത്തുന്നത് നടനും ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനുമായ സൂരജ് സൺ ആണ്. ദേവ് എന്ന നായകകഥാപാത്രത്തെയാണ് സൂരജ് അവതരിപ്പിക്കുന്നത്.
സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ സൂരജിന്റെ പഴയകാലചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന അടിക്കുറിപ്പോടെയാണ് 13 വർഷം പഴക്കമുള്ള ചിത്രങ്ങൾ സൂരജ് പങ്കു വച്ചിരിക്കുന്നത്.
Read Here: Serial Actor Sabarinath Passes Away: സീരിയൽ താരം ശബരീനാഥ് അന്തരിച്ചു
ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ ആണ് ‘പാടാത്ത പൈങ്കിളി’ ഒരുക്കുന്നത്. സെപ്റ്റംബർ ഏഴിനാണ് പരമ്പര സംപ്രേഷണം ആരംഭിച്ചത്. ദിനേഷ് പള്ളത്തിന്റേതാണ് കഥ. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷനു വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതമാണ് പരമ്പര പറയുന്നത്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 നാണ് പരമ്പരയുടെ സമയം.
മനീഷയാണ് കൺമണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, ശബരി,അംബിക തുടങ്ങി നിരവധി താരങ്ങൾ ഈ സീരിയലിൽ അണിനിരക്കുന്നുണ്ട്.