scorecardresearch
Latest News

സ്റ്റാർ സിംഗർ വിജയകീരിടം ചൂടി പല്ലവി രതീഷ്

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയിയായി പല്ലവി രതീഷ് തിരഞ്ഞെടുക്കപ്പെട്ടു

Star Singer Juniors Season 3, Star Singer Juniors Season 3 winner, Star Singer Juniors Season 3 winner Pallavi Ratheesh
കെ എസ് ചിത്രയിൽ നിന്നും പല്ലവി വിജയിക്കുള്ള ട്രോഫി ഏറ്റുവാങ്ങുന്നു

മലയാളത്തിലെ ശ്രദ്ധേയമായ സംഗീത റിയാലിറ്റി ഷോയായ സ്റ്റാർ സിംഗർ ജൂനിയറിന്റെ മൂന്നാം സീസണിൽ പല്ലവി രതീഷ് വിജയിയായി. ഞായറാഴ്ച നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻ്റ് ഫിനാലെയിൽ വച്ച് ഗായിക കെ എസ് ചിത്രയും ചലച്ചിത്രതാരം ഭാവനയും ചേർന്ന് പല്ലവിയ്ക്ക് ട്രോഫി സമ്മാനിച്ചു. ആര്യൻ എസ് എൻ , സാത്വിക് എസ് സതീഷ് , സെറ റോബിൻ , ഹിതാഷിനി ബിനീഷ് എന്നിവർ റണ്ണറപ്പുകളായും തിരഞ്ഞെടുക്കപ്പെട്ടു.

കെ എസ് ചിത്രയിൽ നിന്നും പല്ലവി വിജയിക്കുള്ള ട്രോഫി ഏറ്റുവാങ്ങുന്നു

കെ എസ് ചിത്ര , മഞ്ജരി, സംഗീതസംവിധായകരായ കൈലാഷ് മേനോൻ , സ്റ്റീഫൻ ദേവസ്യ തുടങ്ങിയവരാണ് ഷോയുടെ വിധികർത്താക്കളായി എത്തിയത്. ഗായിക ജാനകി ഈശ്വർ , ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ റംസാൻ , ദിൽഷ, നലീഫ് , ജോൺ , ശ്വേത, രേഷ്മ , ശ്രീതു , മനീഷ തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടി. വിജയിക്ക് 30 ലക്ഷവും റണ്ണറപ്പുകൾക്ക് അഞ്ച് ലക്ഷം വീതവുമാണ് സമ്മാനത്തുകയായി ലഭിച്ചത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Asianet musical realty show star singer junior season 3 winner pallavi ratheesh