ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിന്റെ ഒരേയൊരു കാരണം മകൾ; പിറന്നാൾദിനത്തിൽ ഖുഷിയോട് ആര്യ

അവൾ എന്റെ അമ്മയാണ്, എന്റെ മകളാണ്, എന്റെ ഏറ്റവും നല്ല സുഹൃത്താണ് , എന്റെ ആത്മാവ്‌, എന്റെ ലോകം

arya, ie malayalam

സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ. നടിയും അവതാരകയുമായ ആര്യയ്ക്ക് മിനി സ്ക്രീനിൽ ഒട്ടേറെ ആരാധകരുണ്ട്. ‘ബഡായി ബംഗ്ലാവ്’ എന്ന പരിപാടിയിലൂടെയാണ് ആര്യ കൂടുതൽ ആരാധകരെ സ്വന്തമാക്കിയത്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ആര്യ പോസ്റ്റ് ചെയ്ത ഗ്ലാമർ ലുക്കിലുളള ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

Read More: ഗ്ലാമർ ലുക്കിൽ ആര്യ, വിമർശകർക്ക് ചുട്ട മറുപടി കൊടുത്ത് താരം

ആര്യയുടെ പുതിയൊരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മകൾ റോയയെക്കുറിച്ചുളളതാണ് പോസ്റ്റ്. റോയയുടെ പിറന്നാൾ ദിനാഘോഷത്തിലെ ചിത്രം പങ്കുവച്ച് ആര്യ മകൾക്കായി മനോഹരമായൊരു കുറിപ്പ് എഴുതിയിരിക്കുകയാണ്. അവളാണ് എന്റെ ഹൃദയം, എന്റെ ആത്മാവ് എന്ന വാക്കുകളോടെയാണ് കുറിപ്പ് തുടങ്ങുന്നത്.

Read More: അമ്മ അരികിൽ ഇല്ലെങ്കിലും ഞാനില്ലേ? ആര്യയുടെ മകളുടെ പിറന്നാൾ ആഘോഷമാക്കി അർച്ചന

”അവൾ എന്റെ ഹൃദയമാണ്, എന്റെ ആത്മാവാണ്. ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം. ഒരുപാട് ചിരിയുടെയും കുറച്ച് കണ്ണീരിന്റെയും ഉറവിടം. അവൾ എന്റെ അമ്മയാണ്, എന്റെ മകളാണ്, എന്റെ ഏറ്റവും നല്ല സുഹൃത്താണ് , എന്റെ ആത്മാവ്‌, എന്റെ ലോകം. എനിക്ക് മുന്നോട്ട് പോകാനുള്ള കാരണം. ഞാൻ ഇന്ന് ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണവും എന്റെ മകൾ ആണ്. ഒരായിരം ജന്മദിനാശംസകൾ കുഞ്ഞേ..മമ്മ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് വാക്കുകൾ കൊണ്ട് വർണ്ണിക്കുവാൻ സാധിക്കില്ല,” ആര്യ കുറിപ്പിൽ പറയുന്നു.

 

View this post on Instagram

 

A post shared by Arya Babu (@arya.badai)

ഖുഷിയെന്നാണ് റോയയുടെ ചെല്ലപ്പേര്. മകളുടെ കഴിഞ്ഞ പിറന്നാളിന് ബിഗ് ബോസ് ഹൗസിലായിരുന്നതിനാൽ ആര്യയ്ക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ബിഗ് ബോസ് മത്സരാർഥികൾക്കൊപ്പമാണ് ആര്യ മകളുടെ പിറന്നാൾ ആഘോഷിച്ചത്. ആര്യയുടെയും റോഹിത് സുശീലന്റെയും മകളാണ് റോയ. ആര്യയും റോഹിതും വിവാഹമോചിതരായെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Arya s daughter birthday celebration picture goes viral

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express