ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥികളായിരുന്നു നടിയും അവതാരകയുമായ ആര്യയും ടിക്ടോക് താരം ഫുക്രുവും. വീറും വാശിയും നിറഞ്ഞ ഗെയിമുകൾക്കും മത്സരത്തിനുമിടയിലും ഇരുവർക്കും ഇടയിൽ ശക്തമായൊരു ആത്മബന്ധം തന്നെ ഉടലെടുത്തിരുന്നു. ആര്യയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ‘മറ്റൊരമ്മയിലുള്ള സഹോദരൻ,’ എന്നാണ് ഫുക്രുവിനെ ആര്യ വിശേഷിപ്പിക്കുന്നത്.
“സപ്പോർട്ട് സിസ്റ്റം. മറ്റൊരമ്മയിലുള്ള സഹോദൻ, കുട്ടപ്പൻ. ഐ ലവ് യൂ,” ഇൻസ്റ്റഗ്രാമിൽ ആര്യ കുറിക്കുന്നു. ബിഗ് ബോസ് ഹൗസിനകത്ത് തനിക്ക് ആത്മബന്ധം തോന്നിയ മറ്റൊരാൾ എലീന പടിക്കൽ ആണെന്നും ആര്യയുടെ കുറിപ്പിൽ വ്യക്തം. ഫുക്രുവിന്റെ മുഖത്തിരിക്കുന്ന ആ മനോഹരമായ വിരലുകൾ എലീനയുടേതാണെന്നും ആര്യ പറയുന്നു. ‘എന്റെ കൈ ടാഗ് ചെയ്യെടി ചേച്ചീ,” എന്നാണ് ചിത്രത്തിന് എലീന നൽകിയ കമന്റ്.
ബിഗ് ബോസ് ഷോയിൽ ഉടനീളം ശക്തമായ പ്രകടനം കാഴ്ച വച്ച മത്സരാർത്ഥികളായിരുന്നു ആര്യയും ഫുക്രുവും. അവസാന റൗണ്ടിൽ വരെ എത്തുമെന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ടായിരുന്ന മത്സരാർത്ഥികൾ കൂടിയായിരുന്നു ഇരുവരും. കൊറോണയുടെ പശ്ചാത്തലത്തിൽ 76 എപ്പിസോഡുകൾ പൂർത്തിയായപ്പോൾ അപ്രതീക്ഷിതമായി ഷോ നിർത്തിവെയ്ക്കുകയായിരുന്നു.
Read more: ആ വീട്ടിൽ ഏറ്റവും സത്യസന്ധനായി തോന്നിയ മത്സരാർത്ഥി ഫുക്രു: ധർമജൻ