ബിഗ്‌ബോസ് തന്ന ഏറ്റവും വലിയ സമ്മാനം; ഫുക്രുവിന് പിറന്നാൾ മുത്തമേകി ആര്യ

പിറന്നാൾ സമ്മാനമായി ഫുക്രുവിനൊപ്പമുള്ള ഒരു ടിക്‌ടോക് വീഡിയോയും ആര്യ പങ്കുവച്ചിട്ടുണ്ട്

Arya, Fukru, Arya Fukru photos, Arya Fukru tiktok video, ആര്യ, ഫുക്രു, Indian express malayalam, IE Malayalam, Fukru birthday

ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥികളായിരുന്നു നടിയും അവതാരകയുമായ ആര്യയും ടിക്ടോക് താരം ഫുക്രുവും. വീറും വാശിയും നിറഞ്ഞ ഗെയിമുകൾക്കും മത്സരത്തിനും അപ്പുറം നല്ലൊരു സൗഹൃദവും ആത്മബന്ധവും ഉണ്ടാക്കിയെടുത്താണ് ഇരുവരും ബിഗ്ബോസ് വിട്ടിറങ്ങിയത്. ‘മറ്റൊരമ്മയിലുള്ള സഹോദരൻ,’ എന്നാണ് ഫുക്രുവിനെ കുറിച്ച് ആര്യ പറയുന്നത്. ഇന്ന്, ഫുക്രുവിന്റെ പിറന്നാൾ ദിനത്തിൽ ആര്യ പങ്കുവച്ച ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ബിഗ് ബോസ് വീട് വിട്ടിറങ്ങുമ്പോൾ എനിക്ക് വളരെ ഉറപ്പുള്ളൊരു കാര്യമിതായിരുന്നു. ഓർമ്മകൾ മാത്രമല്ല, ജീവിതത്തിലുടനീളം എനിക്ക് വിലമതിക്കാനാവാത്ത ചില ബന്ധങ്ങളുണ്ട്. എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗം സ്വന്തമാക്കിയ ബോയ് ആണിത്. മറ്റൊരു അമ്മയിലുള്ള എന്റെ പ്രിയപ്പെട്ട കുഞ്ഞു സഹോദരൻ. ജന്മദിനാശംസകൾ കുട്ടപ്പാ,” ആര്യ കുറിക്കുന്നു.

ഫുക്രുവിനുള്ള പിറന്നാൾ സമ്മാനമായി ഒരു ടിക്‌ടോക് വീഡിയോയും ആര്യ പങ്കുവച്ചിട്ടുണ്ട്.

ബിഗ് ബോസ് ഷോയിൽ ഉടനീളം ശക്തമായ പ്രകടനം കാഴ്ച വച്ച മത്സരാർത്ഥികളായിരുന്നു ആര്യയും ഫുക്രുവും. അവസാന റൗണ്ടിൽ വരെ എത്തുമെന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ടായിരുന്ന മത്സരാർത്ഥികൾ കൂടിയായിരുന്നു ഇരുവരും. കൊറോണയുടെ പശ്ചാത്തലത്തിൽ 76 എപ്പിസോഡുകൾ പൂർത്തിയായപ്പോൾ അപ്രതീക്ഷിതമായി ഷോ നിർത്തിവെയ്ക്കുകയായിരുന്നു.

Read more: പറക്കാൻ ചിറകുകളെന്തിന്? ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് മഞ്ജു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Arya fukru birthday tiktok video

Next Story
ലോക്ക് ഡൗൺ നീട്ടിയാൽ പൂവിന്റെ എണ്ണവും കൂടും: അശ്വതി ശ്രീകാന്ത്Aswathy sreekanth
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express