ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ ഷോയിലൂടെ മിനിസ്ക്രീൻ ആരാധകരുടെ പ്രിയങ്കരിയായി തീർന്ന അഭിനേത്രിയാണ് ആര്യ. ടിവി പരിപാടികൾക്കൊപ്പം തന്നെ സിനിമകളിലും സജീവമായ ആര്യ, ഇപ്പോൾ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലെ ശക്തയായൊരു മത്സരാർത്ഥിയാണ്. ആര്യയുടെ മകൾ റോയയുടെ ജന്മദിനമായിരുന്നു ഇന്നലെ. ഇത്തവണത്തെ പിറന്നാൾ മോൾക്കൊപ്പം അല്ലെന്ന സങ്കടത്തിലാണ് ആര്യ. എന്നിരുന്നാലും ബിഗ് ബോസ് ഹൗസിലെ മറ്റ് മത്സരാർത്ഥികൾക്ക് ഒപ്പം ചേർന്ന് ഷോയിലൂടെ മകൾക്കുള്ള ആശംസകൾ ആര്യ കൈമാറിയിരുന്നു.

ആര്യയുടെ അഭാവത്തിൽ മകൾ റോയ എന്ന ഖുഷിയ്ക്ക് ആശംസകളും സമ്മാനങ്ങളുമായി എത്തിയിരിക്കുകയാണ് അർച്ചന സുശീലൻ. ആര്യയുടെയും അർച്ചനയുടെ സഹോദരൻ റോഹിത് സുശീലന്റെയും മകളാണ് റോയ. ആര്യയും റോഹിതും വിവാഹമോചിതരായെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. സഹോദരൻ രോഹിത്തിനും സഹോദരിയ്ക്കുമൊപ്പമാണ് അർച്ചന റോയയ്ക്ക് ആശംസകൾ അർപ്പിക്കാൻ എത്തിയത്.

View this post on Instagram

Kushi’s birthday …..

A post shared by Archana Suseelan (@archana_suseelan) on

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്നു അർച്ചനയും.

Read more: Bigg Boss Malayalam 2, January 10 Written Live Updates: വിവാഹമോചനത്തിലേക്ക് നയിച്ച 85 ശതമാനം തെറ്റും എന്റേതാണ്: ആര്യ

നിലവിൽ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് ആര്യ. ആദ്യത്തെ അഞ്ചുപേരിൽ തന്നെ ഇടം നേടിയ ആര്യ ബിഗ് ബോസ് ഹൗസിൽ നൂറു ദിവസങ്ങൾ പൂർത്തിയാക്കും എന്നാണ് സമൂഹമാധ്യമങ്ങളുടെ ചർച്ച.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook