സിനിമ, സീരിയൽ രംഗത്ത് സജീവമായ താരമാണ് സുജിത. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവായ താരം കുടുംബത്തിനൊപ്പം ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.
ഭർത്താവ് ധനുഷിനൊപ്പമുള്ള ചിത്രമാണ് സുജിത ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. പരസ്പരം മാല ചാർത്തുകയാണ് ഇരുവരും. വിവാഹവാർഷികമാണോ എന്നുള്ള സംശയങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്ന് ഉയരുന്നത്. എന്നാൽ ഗൃഹപ്രവേശമാണെന്ന് ഭൂരിഭാഗം ആരാധകരും പറയുന്നു.
സംവിധായകൻ സൂര്യ കിരണിന്റെ സഹോദരിയാണ് സുജിത. തന്റെ കരിയറിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സഹോദരനെന്ന് പല അഭിമുഖങ്ങളിലും സുജിത പറഞ്ഞിട്ടുണ്ട്. സൂര്യ കിരണും സിനിമയിൽ ബാലതാരമായി തുടക്കം കുറിച്ച വ്യക്തിയാണ്. സഹോദരനും അമ്മയ്ക്കും ഒപ്പം ലൊക്കേഷനിലേക്കുള്ള യാത്രകളാണ് തന്നെയും സിനിമയിൽ എത്തിച്ചതെന്നാണ് സുജിത പറയുന്നത്. പരസ്യസംവിധായകനായ ധനുഷ് ആണ് സുജിതയുടെ ഭർത്താവ്. ഇവർക്ക് ഒരു മകനാണ് ഉള്ളത്.
ഹരിചന്ദനത്തിലെ ഉണ്ണിമായ എന്ന കഥാപാത്രമാണ് സുജിതയെ മലയാളികളായ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയത്. ദേവീ മഹാത്മ്യം, ഇന്ദിര, സംഗമം, സ്നേഹസംഗമം, കുമാരസംഭവം എന്നീ സീരിയലുകളിലും സുജിത ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.