സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരാകല്ല്യാണിന്റെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ. ഭര്‍ത്താവ് അര്‍ജുനും മകള്‍ സുദര്‍ശനയ്ക്കുമൊപ്പമുളള ചിത്രങ്ങളും വീഡിയോയും സൗഭാഗ്യ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പകര്‍ത്തിയ ചിത്രങ്ങളാണ് സൗഭാഗ്യ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
അമ്മ താരകല്ല്യണ്‍, അമ്മൂമ്മ സുബലക്ഷ്മി, എന്നിവരെയും ചിത്രങ്ങളില്‍ കാണാം. ‘ നാലു തലമുറകള്‍, അവരില്‍ ഞാന്‍ കാണുന്നത് മഹാലക്ഷ്മിയെ ആണ് ‘ എന്ന അടിക്കുറിപ്പാണ് സൗഭാഗ്യ ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. വീട്ടിലെ നാലു പേരുമെന്നിച്ചുളള ഇത്തരം ചിത്രങ്ങള്‍ സൗഭാഗ്യ ഇതിനു മുന്‍പു പങ്കുവച്ചിട്ടുണ്ട്. ഭര്‍ത്താവ് അര്‍ജുന്റെ സഹോദരന്റെ മകളെയും ചിത്രങ്ങളില്‍ കാണാനാകും. അഞ്ചു പേരും സുന്ദരികളായിരിക്കുന്നു എന്നാണ് ആരാധക കമന്റുകള്‍.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഡാണ്ഡിയ നൈറ്റില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും സൗഭാഗ്യ ഷെയര്‍ ചെയ്തിരുന്നു. ‘ ഫണ്‍ ഫില്‍ഡ് ഡാണ്ഡിയ നൈറ്റ്’ എന്നാണ് സൗഭാഗ്യ ചിത്രങ്ങള്‍ അടിക്കുറിപ്പായി നല്‍കിയത്. കുടുംബത്തോടൊപ്പമാണ് സൗഭാഗ്യ ആഘോഷത്തില്‍ പങ്കെടുത്തത്.