മലയാളികളുടെ ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് താരാകല്ല്യാണിന്റേത്. അമ്മ സുബുലക്ഷ്മി, മകള്‍ സൗഭാഗ്യ, മരുമകന്‍ അര്‍ജുന്‍ എന്നിവരും പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതരാണ്. സൗഭാഗ്യ അമ്മ, അമ്മൂമ്മ, മകള്‍ സുദര്‍ശന എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
വീട്ടില്‍ വന്നു മടങ്ങി പോകുന്ന സൗഭാഗ്യയെയും മകളെയും കെട്ടിപ്പിടിച്ചു കരയുന്ന താരാകല്ല്യാണിന്റെ വീഡിയോയാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. സൗഭാഗ്യ തന്നെയാണ് ഇതു ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ നിങ്ങള്‍ ഒരമ്മയാണോ അല്ലെങ്കില്‍ നിങ്ങള്‍ക്കൊരു മകളുണ്ടോ എന്നാല്‍ യാത്ര പറയുന്നതിന്റെ സങ്കടം മനസ്സിലാകും’ എന്നാണ് സൗഭാഗ്യ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. ഇത്തരത്തിലുളള തങ്ങളുടെ ജീവിതത്തിലെ അനുഭവങ്ങള്‍ ആരാധകരും വീഡിയോയ്ക്കു താഴെ പങ്കുവയ്ക്കുന്നുണ്ട്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പകര്‍ത്തിയ ചിത്രങ്ങള്‍ സൗഭാഗ്യ പങ്കുവച്ചിരുന്നു.’ നാലു തലമുറകള്‍, അവരില്‍ ഞാന്‍ കാണുന്നത് മഹാലക്ഷ്മിയെ ആണ് ‘ എന്ന അടിക്കുറിപ്പാണ് സൗഭാഗ്യ ചിത്രങ്ങള്‍ക്കു നല്‍കിയിരുന്നത്. അഞ്ചു പേരും സുന്ദരികളായിരിക്കുന്നു എന്നായിരുന്നു ചിത്രത്തിനു താഴെയുളള ആരാധക കമന്റുകള്‍.