scorecardresearch

ആദ്യ കൺമണിയെ കാത്ത് സ്നേഹ; നിറവയറുമായി ഫൊട്ടൊഷൂട്ട്

ഭർത്താവും നടനുമായ ശ്രീകുമാറും സ്നേഹയ്‌ക്കൊപ്പം ചിത്രത്തിലുണ്ട്

Sneha, Artist Sneha, Sneha Sreekumar
സ്നേഹ ശ്രീകുമാർ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സ്നേഹ ശ്രീകുമാർ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി പരമ്പര ‘മറിമായ’ത്തിലൂടെയാണ് സ്നേഹ ശ്രദ്ധ നേടുന്നത്. ഇതിൽ തന്നെ ശ്രദ്ധേമായ വേഷം ചെയ്ത​ ശ്രീകുമാറിനെയാണ് സ്നേഹ വിവാഹം ചെയ്തത്. ഇപ്പോൾ തങ്ങളുടെ ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് താരങ്ങൾ.

മാറ്റേണിറ്റി ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുകയാണ് സ്നേഹ. ഭർത്താവും നടനുമായ ശ്രീകുമാറും സ്നേഹയ്‌ക്കൊപ്പം ചിത്രത്തിലുണ്ട്. പിങ്ക്, നീല എന്നീ നിറങ്ങളിലുള്ള ഗൗണാണ് സ്നേഹ അണിഞ്ഞത്. അനു ത്രെഡ്സാണ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഉമേഷ് പി നായർ ആണ് ചിത്രങ്ങൾ പകർത്തിയത്. ഏഴു മാസം ഗർഭിണിയാണിപ്പോൾ സ്നേഹ.

സീ കേരളയിൽ സംപ്രേഷണം ചെയ്യുന്ന ‘വൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന സിറ്റ് കോമിലാണ് സ്നേഹ ഇപ്പോൾ അഭിനയിക്കുന്നത്. കുമാരി എന്ന കഥാപാത്രമായി വേഷമിടുന്ന സ്നേഹയ്‌ക്കൊപ്പം മറിമായത്തിലെ മറ്റു താരങ്ങളുമുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Artist sneha maternity photoshoot with husband sreekumar