സോഷ്യല്‍ മീഡിയയിലൂടെയും വെബ് സീരീസുകളിലൂടെയും ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ശ്യാം മോഹന്‍. റീല്‍സുകളില്‍ ഒരു ഇണത്തില്‍ വ്യത്യസ്തമായ വരികള്‍ പാടുന്ന ശ്യാമിന്റെ പാട്ടുകള്‍ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. തന്റെ ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ശ്യാം.
ഈ മാസം പതിനൊന്നാം തീയതി തന്റെ വിവാഹമാണെന്നാണ് ശ്യാം ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് കുറിച്ചത്. തിരുവനന്തപുരം സ്വദേശി ഗോപികയാണ് വധു. ഗായിക കൂടിയായ ഗോപികയും ഒന്നിച്ചുളള ചിത്രങ്ങളാണ് ശ്യാം പങ്കുവച്ചിരിക്കുന്നത്. ‘ നീയില്ലെങ്കില്‍ ഇന്നെന്‍ ജന്മം… കനവായ് പൊയ്‌പോയേനെ….’ എന്ന അടിക്കുറിപ്പാണ് ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. താരങ്ങളായ ബോണി, ആത്മീയ, ഡയാന, സബീറ്റ എന്നിവര്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.
‘പൊന്‍മുട്ട’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്യാം സുപരിചിതനായത്. കരിക്ക് ഫ്‌ളിക്‌സിന്റെ ‘ബെറ്റര്‍ ഹാഫ്’ എന്ന സീരിസ് ശ്യാമിനെ കൂടുതല്‍ പ്രശസ്തനാക്കി. ‘പത്രോസിന്റെ പടപ്പുകള്‍’, ‘ ഹെവന്‍’ എന്നീ ചിത്രങ്ങളിലും ശ്യാം വേഷമിട്ടിട്ടുണ്ട്.