ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നീട് സിനിമ മേഖലയിലും തന്റെ സാന്നിധ്യം അറിയിച്ച താരമാണ് നിത പ്രോമി. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ നിത ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുളള റീല്‍ വീഡിയോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ‘കടുവ’ എന്ന ചിത്രത്തിലെ ഗാനത്തിന് നടി ഷീലുവിനൊപ്പം നൃത്തം ചെയ്ത വീഡിയോ ഏറെ വൈറലായിരുന്നു.
നിത തന്റെ സഹോദരിയ്ക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചേച്ചിയും അനിയത്തിയും കാണാന്‍ ഒരു പോലെയാണ് എന്ന തരത്തിലുളള കമന്റുകളാണ് വീഡിയോയ്ക്കു താഴെ നിറയുന്നത്. ‘നിങ്ങള്‍ ട്വിന്‍സ് ആണോ’, ‘ഇതെന്താ ഡ്യൂപ്പോ’അങ്ങനെ നീളുന്നു രസകരമായ കമന്റുകള്‍. നിതയുടെ മൂത്ത സഹോദരി നിഷയാണ് വീഡിയോയിലുളളത്. ‘ ഒരേ പൂന്തോട്ടത്തിലെ പൂക്കളാണ് നമ്മള് എന്നാല്‍ ഇന്നു വിടരേണ്ടതു നീയാണ്’ എന്ന കുറിപ്പോടെയാണ് സഹോദരിയ്ക്കു നിത പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്.
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ‘ വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് നിത സുപരിചിതയാകുന്നത്.നിത ‘പുളളിക്കാരന് സ്റ്റാറാ’ ‘കോള്‍ഡ് കേസ്’എന്നീ ചിത്രങ്ങളിലും നിത അഭിനയിച്ചിട്ടുണ്ട്.