/indian-express-malayalam/media/media_files/uploads/2023/06/Lintu-Rony.png)
സീരീയൽ താരം ലിന്റു റോണി അമ്മയായി, Photo: Lintu Rony/ Instagram
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ലിന്റു റോണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം റീൽ വീഡിയോകളും മറ്റും പങ്കുവയ്ക്കാറുണ്ട്. ലിന്റു അമ്മയായെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലിന്റു തന്നെയാണ് സന്തോഷ വാർത്ത അറിയിച്ച് വീഡിയോ പങ്കുവച്ചത്.
എട്ടു വർഷങ്ങൾത്തെ കാത്തിരിപ്പിനു ശേഷമാണ് ലിന്റുവിനും ഭർത്താവ് റോണിയ്ക്കും ആൺകുഞ്ഞ് പിറന്നത്. പ്രെഗ്നൻസിയെ കുറിച്ച് ആരാധകരെ അറിയിച്ച് കൊണ്ട് ലിന്റു ഒരു കുറിപ്പും പങ്കുവച്ചിരുന്നു. "എട്ടു വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ശേഷം ഞങ്ങൾ ഒരു കുഞ്ഞിനു വേണ്ടിയുള്ള പ്രതീക്ഷയിലാണ്. ഞങ്ങളുടെ സന്തോഷം വാക്കുകൾക്ക് അപ്പുറമാണ്. എന്റെ ഉള്ളിൽ വളരുന്ന കുഞ്ഞ് അത്ഭുതത്തിന് ഒരുപാട് സ്നേഹം," എന്നാണ് ലിന്റു കുറിച്ചത്.
/indian-express-malayalam/media/media_files/uploads/2023/06/WhatsApp-Image-2023-06-25-at-1.10.24-PM.jpeg)
/indian-express-malayalam/media/media_files/uploads/2023/06/WhatsApp-Image-2023-06-25-at-1.10.13-PM.jpeg)
ഡെലിവറിയ്ക്ക് നാൽപ്പത് മിനുട്ടുകൾക്ക് മാത്രം മുൻപ് ലിന്റു പകർത്തിയ ഒരു ഡാൻസ് വീഡിയോയും ശ്രദ്ധ നേടുകയാണ്. ഈ വീഡിയോയിലൂടെയാണ് തങ്ങൾക്ക് കുഞ്ഞ് പിറന്ന കാര്യം ലിന്റു അറിയിച്ചത്. അനവധി പേർ അച്ഛനമ്മമാർക്ക് ആശംസകളറിയിച്ച് കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
2011ൽ പുറത്തിറങ്ങിയ വാടാമല്ലി എന്ന ചിത്രത്തിലൂടെയാണ് ലിന്റു അഭിനയലോകത്തെത്തുന്നത്. പിന്നീട് എന്ന് സ്വന്തം കൂട്ടുകാരി, ഈറൻ നിലാവ്, ഭാര്യ എന്നീ സീരീയലുകളിലൂടെ ഏറെ സുപരിചിതയായി മാറി. 2014 ലാണ് ലിന്റും റോണിയെ വിവാഹം ചെയ്തത്. കുടുംബസമേതം യു കെയിലാണ് ലിന്റു താമസമാക്കിയിട്ടുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.