മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ആയിഷ’. ചിത്രത്തില്‍ പ്രഭുദേവയുടെ സംവിധാനത്തില്‍ മഞ്ജു നൃത്തം ചെയ്യുന്ന ഒരു ഗാനം പുറത്തിറങ്ങിയിരുന്നു.അറബിക്ക് ടച്ചുളള ഈ ഗാനത്തിനു നൃത്തം വയ്ക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് അവതാരകന്‍ മിഥുന്റെ ഭാര്യയും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുമായ ലക്ഷ്മി മേനോന്‍.
റീല്‍സില്‍ ലക്ഷ്മിയുടെ ഹെയര്‍സ്റ്റൈലിലേയ്ക്കാണ് ആരാധകരുടെ കണ്ണുടക്കിയത്. മഞ്ജു ഈ ഗാനരംഗത്തിനായി തിരഞ്ഞെടുത്ത സ്‌റ്റൈല്‍ അനുകരിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് ലക്ഷ്മി. രസകരമായ വീഡിയോയ്ക്കു താഴെ അനവധി കമന്റുകളും നിറഞ്ഞിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി റീല്‍സുകളിലൂടെ ആരാധകരെ ചിരിപ്പിക്കാറുണ്ട്. ഭര്‍ത്താവ് മിഥുനും മകള്‍ തന്‍വിയും ഇടയ്ക്കു ലക്ഷ്മിയ്‌ക്കൊപ്പം റീലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.