scorecardresearch

പൊരുതിയതും തളരാതെ നിന്നതും അവൾക്കു വേണ്ടിയാണ്: ആര്യ

സ്വപ്‌നം സാക്ഷാത്‌കരിച്ചതിന്റെ സന്തോഷത്തിൽ ആര്യ

Arya, Big Boss, Artist

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ആര്യ. ഡാൻസർ, അവതാരക എന്നീ നിലകളിലും തിളങ്ങിയ ആര്യ ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥി കൂടിയായിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ആര്യ ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകളുടെ പിറന്നാൾ ദിവസം ആര്യ പങ്കുവച്ച വൈകാരികമായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആര്യയുടെ ഉടമസ്ഥതയിൽ കൊച്ചിയിൽ ആരംഭിക്കുന്ന കാഞ്ചീവരം എന്ന ബൊട്ടീക്കിന്റെ ഉദ്ഘാടന ദിവസം കൂടിയായിരുന്നു ഞായറാഴ്ച. മകൾ റോയ തന്നെയാണ് ബൊട്ടീക്കിന്റെ ഉദ്ഘാടകയായത്. ഒരോ തവണ തന്നെ തളർത്താൻ നോക്കിയപ്പോഴും പൊരുതി നിന്നത് മകൾക്കു വേണ്ടിയാണെന്നും, സ്വപ്‌നത്തിലേക്കുള്ള തന്റെ ആദ്യ ചുവടാണിതെന്നും ആര്യ കുറിപ്പിൽ പറയുന്നു.

“ജീവിതത്തിൽ വളരെ ബുദ്ധിമുട്ടേറിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നപ്പോഴും അവൾക്കു വേണ്ടിയാണ് ഞാൻ തളരാതെ നിന്നത്. മകളുടെ പിറന്നാൾ ദിവസം തന്നെ ഈ സ്റ്റോറിന്റെ ഉദ്ഘാടനവും നടത്തണമെന്ന് എനിക്കു നിർബന്ധമായിരുന്നു. അതും മകൾ തന്നെ ഉദ്ഘാടനം ചെയ്യണമെന്നത്. ഞാൻ ആഗ്രഹിച്ച പോലെ തന്നെ എല്ലാം സംഭവിച്ചു. എന്റെ കുടുംബത്തിന്റെ പിന്തുണയാണ് അതിനു കാരണം. ഓരോ തവണ വിമർശനങ്ങളും അവഹേളനവും വഞ്ചനയുമെല്ലാം നേരിടേണ്ടി വരുമ്പോൾ ഞാൻ തകർന്നു പോയിട്ടുണ്ട് പക്ഷെ തോറ്റു കൊടുക്കാൻ തയാറല്ലായിരുന്നു” ആര്യ കുറിച്ചു.

2018 നവംബറിൽ ആയിരുന്നു ആര്യയുടെ അച്ഛൻ സതീഷ് ബാബുവിന്റെ മരണം. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം ആര്യ ഏറ്റെടുക്കുകയായിരുന്നു. നർത്തകിയും അവതാരകയുമായ ആര്യ അഭിനേത്രി എന്ന രീതിയിലും ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. പതിനഞ്ചോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ആര്യ അവതരിപ്പിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Artist arya badai shares emotional note on her daughters birthday