Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

ചക്കപ്പഴത്തിലേക്ക് ഇനി വരുമോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അർജുൻ

പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത് അർജുൻ സോമശേഖറാണ്. അപ്രതീക്ഷിതമായാണ് അർജുൻ പരമ്പരയിൽനിന്നും പിന്മാറിയത്

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ഹാസ്യ പരമ്പരകളിൽ ഒന്നാണ് ചക്കപ്പഴം. ഫ്ലവഴേസ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് ആരാധകർ നിരവധിയാണ്. പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത് അർജുൻ സോമശേഖറാണ്. അപ്രതീക്ഷിതമായാണ് അർജുൻ പരമ്പരയിൽ നിന്നും പിന്മാറിയത്.

ഇൻസ്റ്റഗ്രാമിൽ നടന്ന ചോദ്യോത്തര വേളയിൽ ചക്കപ്പഴത്തിലേക്ക് തിരിച്ചുവരുമോയെന്ന ചോദ്യത്തിന് അർജുൻ മറുപടി നൽകിയിട്ടുണ്ട്. ചക്കപ്പഴത്തിലേക്ക് ഇനി വരാന്‍ പറ്റില്ല, അവിടെ പുതിയ ശിവന്‍ വന്നു എന്നാണ് അര്‍ജുന്‍ മറുപടി നല്‍കിയത്. ഇനി തിരിച്ചുവരില്ലെന്നും ചക്കപ്പഴം ലൊക്കേഷൻ മിസ്സ് ചെയ്യുന്നുവെന്നും അർജുൻ പറഞ്ഞു. ഒരുപാട് എക്സീപിരിയൻസ് കിട്ടിയ സ്ഥലമാണെന്നും ചക്കപ്പഴം എന്നു കേൾക്കുമ്പോൾ സന്തോഷമാണെന്നും അർജുൻ പറഞ്ഞു.

ഭാര്യ സൗഭാഗ്യ വെങ്കിടേഷ് നടത്തുന്ന നൃത്ത വിദ്യാലയം ഭാര്യയ്ക്ക് ഒറ്റയ്ക്ക് മാനേജ് ചെയ്യാന്‍ കഴിയുന്നില്ലെന്നും താനും കൂടി അവള്‍ക്കൊപ്പം വേണമെന്നുമായിരുന്നു ചക്കപ്പഴത്തിൽനിന്നും പിന്മാറിയതിന്റെ കാരണമായി മുൻപ് അർജുൻ പറഞ്ഞത്. പരമ്പരയിൽനിന്നും മാറിയെങ്കിലും ചാനൽ ഷോകളിലും സോഷ്യൽ മീഡിയയിലും സജീവമാണ് അർജുൻ.

Read More: ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്, പക്ഷേ ചെയ്യുന്നത്; സത്യാവസ്ഥ പങ്കുവച്ച് അശ്വതി ശ്രീകാന്ത്

അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പരമ്പര പറയുന്നത്. ചക്കപ്പഴം പോലെ കുഴഞ്ഞു മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചുകൊച്ചു വിശേഷങ്ങളാണ് പരമ്പര പറയുന്നത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ എസ് പി ശ്രീകുമാർ ആണ് പരമ്പരയിലെ നായകൻ. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമനെന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിക്കുന്നത്. ഉണ്ണികൃഷ്ണൻ ആർ ആണ് ചക്കപ്പഴത്തിന്റെ സംവിധായകൻ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Arjun somasekhar opens up chakkapazham serial498457

Next Story
Bigg Boss Malayalam Season 3 Latest Episode 13 May Highlights: ഡിംപലിന്റെ തിരിച്ചു വരവിലും ഈദ് ആഘോഷങ്ങളിലും സന്തോഷം നിറഞ്ഞു ബിഗ് ബോസ് വീട്Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com