scorecardresearch
Latest News

അർച്ചന സുശീലന്റെ വിവാഹം കഴിഞ്ഞോ? ചിത്രങ്ങൾ കണ്ട ആരാധകർ സംശയത്തിൽ

പ്രവീൺ നായരുമായി താൻ പ്രണയത്തിലാണെന്ന് അർച്ചന മുൻപ് വെളിപ്പെടുത്തിയിരുന്നു

അർച്ചന സുശീലന്റെ വിവാഹം കഴിഞ്ഞോ? ചിത്രങ്ങൾ കണ്ട ആരാധകർ സംശയത്തിൽ

വില്ലത്തി കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അർച്ചന സുശീലൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രമാണ് അർച്ചനയ്ക്ക് നിറയെ ആരാധകരെ നേടിക്കൊടുത്തത്. പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചെങ്കിലും ബിഗ് ബോസ് സീസൺ ഒന്നിലെത്തിയപ്പോഴാണ് അർച്ചനയെ കൂടുതൽ പ്രേക്ഷകർ അറിഞ്ഞത്.

അഭിനയമൊക്കെ വിട്ട് അർച്ചന യുഎസിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ്. കാമുകൻ പ്രവീണിനൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ അർച്ച ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. എന്നാൽ ചിത്രങ്ങൾ കണ്ട ആരാധകർ ചോദിക്കുന്നത് അർച്ചനയുടെ വിവാഹം കഴിഞ്ഞോയെന്നാണ്. പ്രവീൺ നായരുമായി താൻ പ്രണയത്തിലാണെന്ന് അർച്ചന മുൻപ് വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞതോടെയാണോ അർച്ചന യുഎസിൽ സ്ഥിരതാമസമാക്കിയതെന്നും ആരാധകർ സംശയിക്കുന്നു.

അതേസമയം, വിവാഹം സംബന്ധിച്ച യാതൊരു വിവരവും അർച്ചന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, പ്രവീണിനൊപ്പമുള്ള തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അധികം വൈകാതെ വിവാഹ വിശേഷവും പങ്കിടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read More: മകളെ കൊഞ്ചിച്ച് അർജുനും സൗഭാഗ്യയും; വീഡിയോ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Archana susheelan shares pics with praveen