ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതരാണ് അപര്‍ണ- ജീവ താരദമ്പതികള്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ഇരുവരും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.കൂട്ടുകാർക്കൊപ്പം കശ്‌മീരിൽ ആവധി ആഘോഷിക്കുകയാണ് ഇരുവരും. കശ്‌മീരിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇരുവരും പങ്കുവച്ചിട്ടുണ്ട്.
‘സർവ്വത്ര മഞ്ഞ്’ എന്ന അടികുറിപ്പോടെയാണ് ജീവ ചിത്രം ഷെയർ ചെയ്‌തത്. ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രത്തിനു അനവധി ആരാധക കമന്റുകൾ നിറയുന്നുണ്ട്. അൻവർ ചിത്രത്തിലെ പൃഥ്വിരാജിനെയും മംമ്‌തയെയും പോലുണ്ടെന്നും ആരാധകർ പറയുന്നു.
അവതാരകനും നടനുമായ ജീവ പ്രീസ്റ്റ്, 21 ഗ്രാംസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ഫാമിലി ഷോയുടെ അവതാരകനാണിപ്പോള്‍ ജീവ. യൂട്യൂബ് ചാനലൊക്കെയായി ആക്റ്റീവായ അപര്‍ണ ഒരു സോഷ്യല്‍ മീഡിയ ഇന്‍വ്‌ളുവന്‍സറാണ്.