scorecardresearch

കൂട്ടുകാര്‍ക്കൊപ്പം ബാലിയില്‍ അവധി ആഘോഷിച്ച് അപര്‍ണയും ജീവയും;ചിത്രങ്ങള്‍

ബാലിയില്‍ നിന്നുളള അപര്‍ണയുടെയും ജീവയുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കൂട്ടുകാര്‍ക്കൊപ്പം ബാലിയില്‍ അവധി ആഘോഷിച്ച് അപര്‍ണയും ജീവയും;ചിത്രങ്ങള്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതരാണ് അപര്‍ണ- ജീവ താരദമ്പതികള്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ഇരുവരും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. യാത്രകള്‍ ഇഷ്ടപ്പെടുന്ന ദമ്പതികള്‍ കൂട്ടുക്കാരും ഒന്നിച്ചുളള ബാലി ട്രിപ്പിലാണിപ്പോള്‍. ബാലിയില്‍ നിന്നുളള അപര്‍ണയുടെയും ജീവയുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

തെകനുങ്കം വെളളച്ചാട്ടം, റോക്ക് ബാര്‍, ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും പ്രശസ്തമായ ബാലി സ്വിങ്ങ് എന്നിവടങ്ങളില്‍ നിന്നുളള ചിത്രങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. കൂട്ടുക്കാരും ഒന്നിച്ചുളള രസകരമായ റീല്‍ വീഡിയോയും വൈറലായിരുന്നു. ടെലിവിഷന്‍ താരങ്ങളായ ശില്‍പ ബാല, സുഹൈദ് കുക്കു, എലീന പടിക്കല്‍ എന്നിവര്‍ പോസ്റ്റിനു താഴെ കമന്റു ചെയ്തിട്ടുണ്ട്. ഇതിനു മുന്‍പ് അപര്‍ണയും ജീവയും ഒന്നിച്ചു പോയ മാലിദ്വീപ് യാത്രയുടെ ചിത്രങ്ങളുടെ ഏറെ ശ്രദ്ധ നേടിയിരുന്നു.

അവതാരകനും നടനുമായ ജീവ പ്രീസ്റ്റ്, 21 ഗ്രാംസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ഫാമിലി ഷോയുടെ അവതാരകനാണിപ്പോള്‍ ജീവ. യൂട്യൂബ് ചാനലൊക്കെയായി ആക്റ്റീവായ അപര്‍ണ ഒരു ഇന്‍സ്റ്റഗ്രാം ഇന്‍വ്‌ളുവന്‍സറാണ്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Aparna and jeeva shares photos with friends on bali trip

Best of Express