scorecardresearch

കരഞ്ഞ് കാണിച്ചാൽ ആളുകൾ വിശ്വസിക്കും; അത് മനസിലാക്കിയിട്ടും ഞാൻ ചെയ്തില്ല: ബിന്നി

Binny and Anumol Bigg Boss Malayalam; യുട്യൂബ് ലൈവിലൂടെ തന്റെ ആരാധകരുടെ കമന്റുകൾക്ക് മറുപടി നൽകുന്നതിന് ഇടയിൽ നെവിൻ ബിന്നിയുടെ അടുത്തേക്കും എത്തി.

Binny and Anumol Bigg Boss Malayalam; യുട്യൂബ് ലൈവിലൂടെ തന്റെ ആരാധകരുടെ കമന്റുകൾക്ക് മറുപടി നൽകുന്നതിന് ഇടയിൽ നെവിൻ ബിന്നിയുടെ അടുത്തേക്കും എത്തി.

author-image
Television Desk
New Update
Binny and Nevin bigg boss

Source: Screengrab

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പിആറിനെ ചൊല്ലിയുള്ള വിവാദം കത്തിയപ്പോൾ ബിന്നിയും അനുമോളുമാണ് ഏറ്റവും കൂടുതൽ കൊമ്പുകോർത്തത്. ഇതിന്റെ പേരിൽ ആരാധകരിൽ നിന്ന് ബിന്നിക്ക് സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നിരുന്നു. അടുത്തിടെ നെവിന്റെ യുട്യൂബ് ലൈവിൽ ബിന്നി പറഞ്ഞ കാര്യങ്ങൾ അനുമോളെ ഉദ്ധേശിച്ചാണെന്ന പ്രതികരണങ്ങളാണ്  വരുന്നത്.

Advertisment

ബിന്നിയുടേയും നൂബിന്റേയും വീട്ടിൽ നിന്നാണ് നെവിൻ യുട്യൂബിൽ ലൈവ് വന്നത്. തന്റെ ആരാധകരുടെ കമന്റുകൾക്ക് മറുപടി നൽകുന്നതിന് ഇടയിൽ നെവിൻ ബിന്നിയുടെ അടുത്തേക്കും എത്തി. സൈബർ ബുള്ളിയിങ് ഏറ്റ് തളർന്ന് കിടക്കുകയാണ്, കരയ് എന്നാണ് ബിന്നിയോട് ലൈവിൽ നെവിൻ തമാശയായി പറയുന്നത്. 

Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ

കരയാൻ പറഞ്ഞപ്പോൾ ബിന്നിയുടെ മറുപടി ഇങ്ങനെയായിരുന്നു, "അങ്ങനെ അഭിനയിക്കാൻ അറിയായിരുന്നെങ്കിൽ ഞാൻ ആരായാനെ. ക്യാമറ ഓൺ ചെയ്ത് കരഞ്ഞു കാണിച്ചു കഴിഞ്ഞാൽ ആൾക്കാരെല്ലാം വിശ്വസിക്കുമായിരുന്നു. അത് മനസിലാക്കിയിട്ടും ഞാൻ അത് ചെയ്തില്ല എന്നുള്ളതാണ്. ചുമ്മാ കരഞ്ഞ് കാണിച്ചാൽ മതിയല്ലെ ആൾക്കാരെ വിശ്വസിപ്പിക്കാൻ." 

Advertisment

ചുമ്മാ കരയ് എന്ന് നെവിൻ പറയുമ്പോൾ എനിക്ക് എന്റെ ക്യാരക്ടർ മാറ്റാനാവില്ല എന്ന് ബിന്നി മറുപടി നൽകുന്നു. ബിന്നിയെ എന്തിനാണ് ഇങ്ങനെ സൈബർ ബുള്ളിയിങ് ചെയ്യുന്നത്. എന്നെ ചെയ്യാൻ പറയൂ, ആ പാവത്തിനെ വെറുതെ വിടൂ എന്നാണ് നെവിന്റെ വാക്കുകൾ. 

Also Read:  ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം

16 ലക്ഷത്തെ ചൊല്ലിയുള്ള വിവാദം

ബിഗ് ബോസ് വിന്നറായതിന് പിന്നാലെ അനുമോൾ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പിആർ വർക്കിനായി നൽകിയ തുകയെ കുറിച്ച് പറയുന്നുണ്ട്. ഇത് ചൂണ്ടി ബിന്നി സമൂഹമാധ്യമങ്ങളിൽ എത്തി താൻ പറഞ്ഞത് സത്യമായിരുന്നു എന്ന് തെളിഞ്ഞതായി പറഞ്ഞിരുന്നു.  പിആർ തുക എത്രയെന്ന് അനുമോൾ പറയുന്ന വിഡിയോ പങ്കുവെച്ചായിരുന്നു ആ സമയം വന്ന ബിന്നിയുടെ ഇൻസ്റ്റഗ്രാമിലെ പോസ്റ്റ്. 

"അനുമോൾക്ക് ഒരുപാട് നന്ദി. ശരിക്കും ദൈവം ഉണ്ട്. ഞാൻ ഏറെ സൈബർ ആക്രമണം നേരിട്ടു. ഞാൻ കള്ളിയാണ് എന്നാണ് അനുവിന്റെ പിആർ വിനുവും അവരുടെ ഗ്രൂപ്പും പ്രചരിപ്പിച്ചത്. പിആർ കൊടുക്കാൻ പൈസയില്ല. അനുമോൾ വളരെ കഷ്ട്പെട്ട് വന്ന ആളാണ് എന്നൊക്കെ പറയുന്നവർ ഇതൊന്ന് കണ്ടുനോക്ക്," ഏഷ്യാനെറ്റിന്റെ അഭിമുഖത്തിന്റെ വിഡിയോ പങ്കുവെച്ച് ബിന്നി പറയുന്നു. 

"കാലത്തിന്റെ കാവ്യ നീതി. സത്യം എന്നായാലും പുറത്ത് വരും... Thanks to അഞ്ജന നമ്പ്യാർ. ചോദ്യങ്ങളുടെ വേഗം കൂടിയപ്പോ ആലോചിക്കാൻ സമയം കിട്ടാതെ അനു മോൾക്ക് സത്യം പറയേണ്ടി വന്നു.  അതേ 16 ലക്ഷം. 1ലക്ഷം കൊടുത്തു ഇനി 15 ലക്ഷം കൊടുക്കാൻ ഉണ്ട്. കണക് കൃത്യം ആയി."

Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ

"നിങ്ങൾ ഇത് അസൂയ യോ കുശുമ്പൊ ആയി കരുതേണ്ട.....ഇതൊരു ഓർമപ്പെടുത്തൽ ആണ്. സത്യം പറഞ്ഞതിന് അനുമോൾ  പിആർ കാരണം ഞാൻ ഇപ്പോഴും സൈബർ BULLYING നേരിടുന്നത് ഓർമ്മപ്പെടുത്തുന്നു.കഴിഞ്ഞ രണ്ട് സീസൺസ് പോലെ ഈ സീസൺ ലും പിആർ ജയിച്ചു.... സത്യം തോറ്റു. ബിഗ് ബോസ് ആണോ പിആർ ബോസ് ആണോ?" ബിന്നി ഇൻസ്റ്റഗ്രാം പോസ്റ്റിൽ ചോദിച്ചു. 

Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: