scorecardresearch

കൂടെ നിൽക്കുന്നുണ്ടെങ്കിലും ആളുകളെ തിരിച്ചറിയാൻ പറ്റും; കൂടുതലൊന്നും പറയുന്നില്ല: അനുമോൾ

Bigg Boss Winner Anumol: ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് വിന്നറിന് പ്രഖ്യാപിച്ച കാർ ലഭിച്ചിട്ടില്ല എന്നും ഏത് നിറത്തിലെ കാർ വേണം എന്ന് ചോദിച്ചതായും അനുമോൾ പറഞ്ഞു

Bigg Boss Winner Anumol: ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് വിന്നറിന് പ്രഖ്യാപിച്ച കാർ ലഭിച്ചിട്ടില്ല എന്നും ഏത് നിറത്തിലെ കാർ വേണം എന്ന് ചോദിച്ചതായും അനുമോൾ പറഞ്ഞു

author-image
Television Desk
New Update
Anumol Bigg Boss Malayalam Winner

Source: Screengrab

ബിഗ് ബോസ് മലയാളം സീസൺ 7 വിന്നറായതിന് പിന്നാലെ ഉദ്ഘാടനങ്ങളെല്ലാമായി തിരക്കിലാണ് അനുമോൾ. അതിനിടയിൽ ആരാധകരുമായി സംസാരിക്കാൻ അനുമോൾ യുട്യൂബ് ലൈവിലെത്തി. 100 ദിവസം കൊണ്ട് മനുഷ്യന്മാരെ കൂടുതൽ അറിയാൻ സാധിച്ചു എന്നാണ് അനുമോൾ പറയുന്നത്. ബിഗ് ബോസ് വിന്നറായതിന്റെ സമ്മാനത്തുക ലഭിച്ചോ? കാർ കിട്ടിയോ എന്നെല്ലാം പലരും ലൈവിൽ അനുമോളോട് ചോദിക്കുന്നു. 

Advertisment

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് വിന്നറിന് പ്രഖ്യാപിച്ച കാർ ലഭിച്ചിട്ടില്ല എന്നും ഏത് നിറത്തിലെ കാർ വേണം എന്ന് ചോദിച്ചതായും അനുമോൾ പറഞ്ഞു. ബിഗ് ബോസ് ഹൗസിലെ അവസാന ദിവസങ്ങളിൽ ഒരുപാട് സങ്കടപ്പെട്ടു. പക്ഷേ ആ സങ്കടത്തിൽ നിന്ന് വലിയ സന്തോഷത്തിലേക്ക് ദൈവം തന്നെ എത്തിച്ചു. 

Also Read: ആരാണെന്ന് മനസിലായോ? സാരിയുടുത്ത് ഡാൻസ് കളിച്ച് നെവിൻ

ബിഗ് ബോസ് ഹൗസിൽ ഞാൻ ഞാനായിട്ട് തന്നെ നിന്നു. ഞാൻ അവിടെ ജീവിക്കുകയായിരുന്നു. നമ്മുടെ വീട്ടിൽ എങ്ങനെയാണോ അതുപോലെ തന്നെയായിരുന്നു അവിടെയും ക്യാമറ ഉണ്ട് എന്ന വ്യത്യാസമേ ഉള്ളു എന്നും അനുമോൾ ലൈവിൽ പറയുന്നു. 100 ദിവസം കൊണ്ട് ജീവിതം എന്താണ് എന്ന് ഒന്നുകൂടി നന്നായി പഠിച്ചു. 

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

Advertisment

ബിഗ് ബോസ് ഷോയിൽ വന്നത് നന്നായി എന്ന് എനിക്ക് തോന്നി. കാരണം മനുഷ്യരെ കുറച്ചുകൂടി അറിയാൻ കഴിഞ്ഞു. അവര് നമ്മളോട് സംസാരിക്കുന്നതാണെങ്കിലും നമ്മുടെ കൂടെ നിൽക്കുന്നുണ്ടെങ്കിൽ പോലും നമുക്ക് പെട്ടെന്ന് ആളുകളെ തിരിച്ചറിയാൻ പറ്റും. ഞാൻ കൂടുതലൊന്നും പറയുന്നില്ല. പക്ഷേ ഒരുപാട് നല്ല ഫ്രണ്ട്സിനെ കിട്ടി, അനുമോൾ യൂട്യൂബ് ലൈവിൽ പറഞ്ഞു. 

Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss

ബിഗ് ബോസ് ഏഴാം സീസണിൽ പിആർ വിവാദം ഹൗസിനുള്ളിലും പുറത്തും വലിയ ചർച്ചയായിരുന്നു. 16 ലക്ഷം രൂപയുടെ പിആർ അനുമോൾ നൽകിയതായാണ് ഹൗസിലുള്ളവർ ആരോപിച്ചത്. അനുമോൾ തന്നെ ഇക്കാര്യം പറഞ്ഞതായി അനുമോളും നെവിനും പറഞ്ഞിരുന്നു. സീസണിലെ എവിക്ട് ആയി പോയ മത്സരാർഥികളുടെ റീഎൻട്രിയിൽ പിആറിന്റെ പേരിൽ അനുമോൾക്കെതിരെ പല മത്സരാർഥികളും രൂക്ഷമായി പ്രതികരിച്ചിരുന്നു. അനുമോളുടെ പിആർ കാരണം ഒരുപാട് പ്രയാസപ്പെട്ടു എന്ന് ശൈത്യ ഉൾപ്പെടെയുള്ളവർ പറഞ്ഞു. 

Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: