scorecardresearch

'അനിഷേട്ടനെ തേച്ചിട്ടില്ല'; തന്റെ ഭാഗത്ത് അല്ല തെറ്റെന്ന് അനുമോൾ

Bigg Boss Winner Anumol; നിങ്ങൾ സ്റ്റാർ മാജിക്കിൽ കണ്ടിട്ടുണ്ടാവും എന്റെയും തങ്കച്ചൻ ചേട്ടന്റേയും കോംമ്പോ. ഞാനും അദ്ദേഹവും തമ്മിലുള്ളത് സഹോദരി സഹോദര ബന്ധം ആണ്

Bigg Boss Winner Anumol; നിങ്ങൾ സ്റ്റാർ മാജിക്കിൽ കണ്ടിട്ടുണ്ടാവും എന്റെയും തങ്കച്ചൻ ചേട്ടന്റേയും കോംമ്പോ. ഞാനും അദ്ദേഹവും തമ്മിലുള്ളത് സഹോദരി സഹോദര ബന്ധം ആണ്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aneesh Anumol Bigg Boss Malayalam 7

ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാന ദിവസങ്ങളിലേക്ക് എത്തിയപ്പോഴാണ് പ്രേക്ഷകരേയും മറ്റ് കണ്ടസ്റ്റൻസിനേയും ഞെട്ടിച്ച് അനുമോളോട് അനീഷ് വിവാഹാഭ്യർഥന നടത്തുന്നത്. അനുകൂല മറുപടിയായിരുന്നില്ല അനീഷിന് ലഭിച്ചത്. ബിഗ് ബോസ് വിന്നറായതിന് ശേഷം ഒരു പരിപാടിക്കെത്തിയപ്പോൾ അനീഷിനെ തേച്ചതാണോ എന്ന ചോദ്യം അനുമോൾക്ക് നേരെ കാണികളിൽ നിന്ന് എത്തി. ഇഷ്ടം അല്ല എന്ന് അനീഷിനോട് പറഞ്ഞിട്ടില്ല എന്നാണ് അനുമോളുടെ വാക്കുകൾ.

Advertisment

"അനീഷേട്ടനെഞാൻ തേച്ചിട്ടൊന്നും ഇല്ല. സ്റ്റാർ മാജിക്കിൽ നിങ്ങൾ കണ്ടിട്ടുണ്ടാവും എന്റെയും തങ്കച്ചൻ ചേട്ടന്റേയും കോംമ്പോ. ഞാനും അദ്ദേഹവും തമ്മിലുള്ളത് സഹോദരി സഹോദര ബന്ധം ആണ്. അനീഷേട്ടൻ തന്നെ പല എപ്പിസോഡിലും പറഞ്ഞിട്ടുണ്ട് അനിഷേട്ടന്റെ അനിയത്തിക്കുട്ടിയാണ് അനുമോൾ എന്ന്."

Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ

അനീഷേട്ടനാണ് എന്നോട് വന്ന് ഇഷ്ടം ഉണ്ടെന്ന് പറഞ്ഞ് പ്രൊപ്പോസ് ചെയ്യുന്നത്. അവിടെ ഇഷ്ടം ഇല്ല എന്ന് ഞാൻ അനിഷേട്ടന്റെ അടുത്ത് പറഞ്ഞിട്ടില്ല. ഞാൻ അനിഷേട്ടനോട് പറഞ്ഞത് രണ്ട് വർഷം കഴിഞ്ഞിട്ടേ എന്റെ കല്യാണം ഉള്ളു, എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് എന്നാണ്."

Also Read:  ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം

"ഒരു എപ്പിസോഡിലുംഅനിഷേട്ടനോട് ഇഷ്ടം ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് സെറ്റിൽ ആവാൻ രണ്ടര വർഷം വേണ്ടി വരും എന്ന് പറഞ്ഞു. അത് കേൾക്കുന്നതിന് മുൻപേ പുള്ളി എഴുന്നേറ്റ് പോയി. അത് എന്റെ തെറ്റാണോ?" ഇങ്ങനെയാണ് അനുമോളുടെ ചോദ്യം.

Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: