scorecardresearch

അനുമോളുമായി അകലം പാലിക്കുന്നു; കുടുംബവും ആവശ്യപ്പെടുന്നതായി പിആർ വിനു

Bigg Boss Winner Anumol; യൂട്യൂബിൽ എന്നെ നെഗറ്റീവായി ചിത്രീകരിക്കുന്ന നിരവധി ചർച്ചകൾ ഞാൻ കേട്ടു. ചിലർ അനുമോളെയും നെഗറ്റീവായി ചിത്രീകരിക്കുന്നു

Bigg Boss Winner Anumol; യൂട്യൂബിൽ എന്നെ നെഗറ്റീവായി ചിത്രീകരിക്കുന്ന നിരവധി ചർച്ചകൾ ഞാൻ കേട്ടു. ചിലർ അനുമോളെയും നെഗറ്റീവായി ചിത്രീകരിക്കുന്നു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anumol Bigg Boss PR Vinu

ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ പിആർ വിവാദം വലിയ അലയൊലികൾ സൃഷ്ടിച്ചിരുന്നു. 16 ലക്ഷം രൂപയാണ് പിആറിന് അനുമോൾ നൽകിയിരിക്കുന്നത് എന്ന് സഹമത്സരാർഥികൾ ഹൗസിനുള്ളിൽ വെച്ചും പുറത്ത് വന്നിട്ടും പറഞ്ഞിരുന്നു. ഈ പിആർ വിവാദത്തിലൂടെ പിആർ കൺസൾട്ടന്റ് ആയ വിനുവിന്റെ പേരും ചർച്ചകൾക്കിടയിൽ ഉൾപ്പെട്ടിരുന്നു. അനുമോൾക്ക് വേണ്ടി പിആർ ചെയ്ത വിനു ഇപ്പോൾ എല്ലാവരേയും അറിയിക്കുന്നത് താൻ അനുമോളിൽ നിന്ന് അകലം പാലിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്. 

Advertisment

ഇൻസ്റ്റഗ്രാമിലൂടെയാണ് വിനു ഇക്കാര്യം അറിയിച്ചത്. ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതിന് പിന്നിൽ അനു അല്ല എന്നും വിനു ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. അനുമോളിൽ  നിന്ന് അകന്ന് നിൽക്കാൻ ആവശ്യപ്പെട്ട് അവളുടെ ആരാധകരിൽ നിന്നും കുടുംബത്തിൽ നിന്നും തുടർച്ചയായി മെസേജുകൾ ലഭിക്കുന്നതിനാൽ അൽപം അകലം പാലിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി എന്നാണ് വിനുവിന്റെ വാക്കുകൾ. 

Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ

"ഇതൊരു ക്ലാരിഫിക്കേഷൻ പോസ്റ്റല്ല. എന്നാൽ ഞാൻ ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നുന. യൂട്യൂബിൽ എന്നെ നെഗറ്റീവായി ചിത്രീകരിക്കുന്ന ചർച്ചകൾ ഞാൻ കണ്ടു. ചിലർ അനുമോളെയും നെഗറ്റീവായി ചിത്രീകരിക്കുന്നു. ഇതൊന്നും ചർച്ച ചെയ്യാനോ അതിന്റെ ഭാഗമാകാനോ എനിക്ക് താൽപര്യമില്ല."

Advertisment

Also Read:  ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം

"അനുമോൾക്ക് അവൾ അർഹിക്കുന്ന ഇടം ദയവായി നൽകുക. കരിയറിലെ വിജയകരമായ ഒരു ഘട്ടം ആസ്വദിക്കുകയാണ് അനുമോൾ. അവളിൽ നിന്ന് അകന്ന് നിൽക്കാൻ ആവശ്യപ്പെട്ട് അവളുടെ ആരാധകരിൽ നിന്നും കുടുംബത്തിൽ നിന്നും തുടർച്ചയായി മെസേജുകൾ ലഭിച്ചു. അതിനാൽ അനുമോളിൽ നിന്ന് അൽപം അകലം പാലിക്കാനുള്ള വ്യക്തിപരമായ തീരുമാനത്തിലേക്ക് ഞാൻ എത്തി."

Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ

"അനുമോൾക്ക് ഇതിൽ യാതൊരു പങ്കുമില്ല. അവൾ ഒരു നല്ല വ്യക്തിയാണ്. എന്റെ ജീവിതവും പ്രോജക്റ്റുകളുമായി മുന്നോട്ട് പോകുക എന്നത് എന്റെ ഇഷ്ടമാണ്. ഞങ്ങൾ ഇപ്പോഴും നല്ല ബന്ധത്തിലാണ്. അത് മാറില്ല. അവൾക്ക് എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ നേരിട്ട് ബന്ധപ്പെടുമെന്ന് എനിക്കറിയാം," വിനു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: