/indian-express-malayalam/media/media_files/2025/11/14/anumol-bigg-boss-2025-11-14-21-26-05.jpg)
Source: Screengrab
ബിഗ് ബോസ് മലയാളം സീസൺ 7 വിന്നറായതിന് ശേഷമുള്ള തന്റെ ആദ്യ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെ വിവാദങ്ങളോട് പ്രതികരിച്ച് അനുമോൾ. ബിഗ് ബോസിൽ നിന്ന് ലഭിക്കാനുള്ള തുകയും കാറും ലഭിച്ചിട്ടില്ലെന്നും അത് ലഭിക്കാൻ വൈകും എന്നും അനുമോൾ പറഞ്ഞു. പിആർ വിവാദത്തെ കുറിച്ചും അനീഷിനെ വിവാഹം കഴിക്കുമോ എന്ന ചോദ്യങ്ങൾക്കും അനുമോൾ മറുപടി നൽകി.
"അനീഷേട്ടനേയും കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല. പിആറിനേയും കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ വേറെ ആരെയെങ്കിലും കല്യാണം കഴിച്ചോളാം. ഇവർ രണ്ട് പേരും എന്റെ സഹോദരങ്ങളാണ്," വേദിയിൽ നിന്ന് അനുമോൾ വ്യക്തമാക്കി.
Also Read: അനുവിനും അനീഷിനും ദുബായിൽ 6.60 കോടിയുടെ വില്ലകൾ; സത്യാവസ്ഥ എന്ത്?
16 ലക്ഷം രൂപ കയ്യിലുണ്ടായിരുന്നു എങ്കിൽ താൻ ഒരിക്കലും ബിഗ് ബോസിൽ പോകില്ലായിരുന്നു എന്നാണ് അനുമോളുടെ വാക്കുകൾ. ഞാൻ പിശുക്കിക്കാരിയാണ് എന്ന് എന്നെ അറിയുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 16 ലക്ഷം രൂപ മുടക്കിയൊന്നും ആർക്കും വിന്നറാവാൻ സാധിക്കില്ലെന്നും ജനങ്ങളുടെ വോട്ടിലൂടെയാണ് താൻ ജയിച്ചതെന്നും അനുമോൾ പറഞ്ഞു.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
"പിആർ എന്താണ് എന്ന് ഇപ്പോഴും പലർക്കും അറിയില്ല. പിആർ എന്നത് ജയിപ്പിച്ച് വിടാനുള്ള എന്തോ ഒന്നാണ് എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. അങ്ങനെ അല്ല. പിആർ എന്ന് പറഞ്ഞാൽ വെറും സപ്പോർട്ട് മാത്രം ആണ്. ലൈവിൽ വരുന്നത് എടുത്ത് ഷോർട്ട് വിഡിയോയാക്കി സോഷ്യൽ മീഡിയയിൽ ഇടുന്നതിനെയാണ് പിആർ എന്ന് പറയുന്നത്. അങ്ങനെയാണ് എന്നെ സപ്പോർട്ട് ചെയ്തത്," പിആർ വിവാദത്തിൽ അനുമോളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss
സഹമത്സരാർഥികളായിരുന്ന ആരോടും ദേഷ്യമൊന്നുമില്ല. ഗെയിമെല്ലാം അവിടെ ഇട്ടിട്ടാണ് ഞാൻ വന്നത്. ഹൗസിൽ അവസാന നിമിഷങ്ങളിലുണ്ടായ പ്രശ്നങ്ങളിൽ എന്റെ കൂടി നിന്നത് ലക്ഷ്മി, മസ്താനി, ഒനീൽ, പ്രവീൺ എന്നിവരൊക്കെ ആയിരുന്നു. എല്ലാം ഗെയിമിന്റെ ഭാഗമായാണ് എടുത്തത് എന്നും അനുമോൾ വ്യക്തമാക്കുന്നു.
Also Read: Bigg Boss: അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us