scorecardresearch

തല കറങ്ങുന്നു! 'ജോളോ ചിപ്പ്' കഴിച്ച് പുലിവാല് പിടിച്ച് അനുമോളും ആതിരയും; വീഡിയോ വൈറൽ

Bigg Boss Star Anumol Video: വെള്ളം കുടിച്ചും ഓറഞ്ചും ബ്രൗണിയുമെല്ലാം കഴിച്ചാണ് ഇവർ ജോളോ ചിപ്പിന്റെ എരിവിൽ നിന്ന് രക്ഷപെട്ടത്. ആരും ഇത് വാങ്ങിച്ച് കഴിക്കരുത് എന്നാണ് വീഡിയോയുടെ അവസാനം രണ്ട് പേരും പറയുന്നത്

Bigg Boss Star Anumol Video: വെള്ളം കുടിച്ചും ഓറഞ്ചും ബ്രൗണിയുമെല്ലാം കഴിച്ചാണ് ഇവർ ജോളോ ചിപ്പിന്റെ എരിവിൽ നിന്ന് രക്ഷപെട്ടത്. ആരും ഇത് വാങ്ങിച്ച് കഴിക്കരുത് എന്നാണ് വീഡിയോയുടെ അവസാനം രണ്ട് പേരും പറയുന്നത്

author-image
Television Desk
New Update
Bigg Boss Star Anumol Athira Madhav Jolo Chip Video

ജോളോ ചിപ്പ് കഴിച്ചിട്ടുണ്ടോ? ജോളോ ചിപ്പ് ചലഞ്ച് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ നമ്മൾ നിരവധി കാണാറുണ്ട്. ഇപ്പോൾ ബിഗ് ബോസ് വിജയിയായ അനുമോളും ടെലിവിഷൻ താരമായ ആതിരയും ചേർന്ന് ജോളോ ചിപ്പ് കഴിക്കുന്ന വിഡിയോയാണ് ഇവരുടെ ആരാധകരുടെ മുൻപിലേക്ക് എത്തുന്നത്. ജോളോ ചിപ്പ് കഴിച്ച ഇരുവർക്കും എന്ത് സംഭവിച്ചു എന്നറിയണ്ടേ?

Advertisment

ലോകത്തിലെ ഏറ്റവും എരിവുള്ള മുളകുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ടോർട്ടില്ല ചിപ്പ് ആണ് ജോളോ ചിപ്പ്. വേണ്ട മുൻകരുതലുകളൊന്നുമില്ലാതെയാണ് ഇത് കഴിക്കുന്നത് എങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നയിക്കാൻ സാധ്യതയുണ്ട്. ബെംഗളൂരുവിൽ നിന്ന് വാങ്ങി വന്ന ജോളോ ചിപ്പ് ആതിരാ മാധവിനൊപ്പം കഴിക്കുന്ന വ്ളോഗാണ് അനുമോൾ പങ്കുവെച്ചത്. 

Also Read: "മാസം 5 ലക്ഷം രൂപ കൊടുക്കുമോ? എങ്കിൽ രേണു സുധി വീട്ടിലിരിക്കും"; സൈബർ ആക്രമണത്തിനെതിരെ പ്രിയങ്ക

Advertisment

ജോളോ ചിപ്പ് കഴിച്ചതിന് പിന്നാലെ അനുമോൾക്കും ആതിരയ്ക്കും എരിവ് സഹിക്കാൻ വയ്യാതെയായി. ആതിരയായിരുന്നു കൂടുതൽ കഴിച്ചത്. ചെവിയിൽ വരെ അസ്വസ്ഥത അനുഭവപ്പെടുന്നു എന്നാണ് ആതിര പറഞ്ഞത്. തല കറങ്ങുന്നു എന്നായിരുന്നു അനുമോളുടെ വാക്കുകൾ. 

Also Read: എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം അവരാണ്; നിറകണ്ണുകളോടെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി രേഖ

വെള്ളം കുടിച്ചും ഓറഞ്ചും ബ്രൗണിയുമെല്ലാം കഴിച്ചാണ് ഇവർ ജോളോ ചിപ്പിന്റെ എരിവിൽ നിന്ന് രക്ഷപെട്ടത്. ആരും ഇത് വാങ്ങിച്ച് കഴിക്കരുത് എന്നാണ് വീഡിയോയുടെ അവസാനം രണ്ട് പേരും പറയുന്നത്. കൊച്ചു കുട്ടികൾക്ക് ഇത് വാങ്ങി കൊടുക്കരുത് എന്നും ഇവർ ഓർമിപ്പിക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും ഗർഭിണികളും ജോളോ ചിപ്പ് കഴിക്കാൻ പാടില്ല. 

Also Read: വിവാഹ നിശ്ചയം കഴിഞ്ഞു; രണ്ടാം വിവാഹം പ്രയാസകരമായ തീരുമാനമായിരുന്നു: പാർവതി വിജയ്

പ്രോഗ്രാമിന് പോകുന്നതിന് മുൻപാണ് അനുമോൾ തന്നെ കൊണ്ട് ജോളോ ചിപ്പ് കഴിപ്പിക്കുന്നത് എന്നാണ് ആതിരയുടെ വാക്കുകൾ. ജോളോ ചിപ്പ് പാക്കറ്റിൽ ഒരെണ്ണം മാത്രമായിരിക്കും ഉണ്ടാവുക. ഇതിന്റെ അമിതമായ എരിവ് ഉദരസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, ഛർദ്ദി എന്നിവ ഉണ്ടാക്കിയേക്കാം. ചിലർക്ക് ശ്വാസ തടസവും അനുഭവപ്പെട്ടേക്കാം. 

Read More: Bigg Boss Renu Sudhi: 'അനുമോളുമായി ഇപ്പോൾ ബന്ധമില്ല'; ബിഗ് ബോസ് താരങ്ങളുമായുള്ള സൗഹൃദത്തെ കുറിച്ച് രേണു സുധി

Bigg Boss Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: