/indian-express-malayalam/media/media_files/2025/11/10/anumol-aneesh-winnings-from-bigg-boss-malayalam-7-prize-money-car-price-salary-and-gifts-2025-11-10-13-02-30.jpg)
ബിഗ് ബോസ് മലയാളം സീസൺ 7 അതിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫിനാലെക്ക് സാക്ഷ്യം വഹിച്ചപ്പോൾ, ടൈറ്റിൽ ട്രോഫി അനുമോൾ സ്വന്തമാക്കി. എന്നാൽ, വിജയകിരീടം ചൂടിയ അനുമോൾക്കൊപ്പം, ഫസ്റ്റ് റണ്ണറപ്പ് ആയ അനീഷിന്റെ യാത്രയും മലയാളികൾക്ക് ഇടയിൽ വലിയ ചർച്ചാവിഷയമായി.
നൂറ് ദിവസത്തെ പോരാട്ടത്തിനൊടുവിൽ ഇരുവരും നേടിയ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം.
Also Read: Bigg Boss: ഒരേ അച്ചിൽ വാർത്ത രണ്ടു പിആർ വിജയങ്ങൾ
ബിഗ് ബോസ് വിജയി അനുമോൾ: ഒരു കോടി രൂപയുടെ നേട്ടം
സമ്മാനത്തുകയേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥി എന്ന കൗതുകം കൂടിയുണ്ട് അനുമോളുടെ കാര്യത്തിൽ. 100 ദിവസത്തെ ബിഗ് ബോസ് യാത്ര പൂർത്തിയാക്കിയ അനുമോൾക്ക് ലഭിച്ച നേട്ടങ്ങൾ എന്തൊക്കെ എന്ന് ആദ്യം നോക്കാം.
ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥികളിൽ ഒരാൾ അനുമോളാണ്. പ്രതിദിനം 65,000 രൂപ എന്ന കണക്കിൽ 100 ദിവസം വീട്ടിൽ പൂർത്തിയാക്കിയപ്പോൾ, പ്രതിഫലമായി മാത്രം ലഭിക്കുന്നത് ഏകദേശം 65 ലക്ഷം രൂപയാണ്. ഈ പ്രതിഫലം നികുതിയിളവുകൾക്ക് വിധേയമായിരിക്കും.
ക്യാഷ് പ്രൈസ്
വിജയിക്ക് പ്രഖ്യാപിച്ച 50 ലക്ഷം രൂപയിൽ നിന്ന്, ബിഗ് ബാങ്ക് ടാസ്‌ക്കുകളിലൂടെ മത്സരാർത്ഥികൾ നേടിയ തുക കുറച്ചതിനു ശേഷം ബാക്കിയുള്ള 42.55 ലക്ഷം രൂപയാണ് അനുമോൾക്ക് ക്യാഷ് പ്രൈസായി ലഭിച്ചത്. ഈ സമ്മാനത്തുകയ്ക്ക് നിലവിലെ നിയമങ്ങൾ അനുസരിച്ച് ഏകദേശം 30% വരെ നികുതി നൽകേണ്ടിവരും.
Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങുന്ന അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Bossmalayalam 7
ശമ്പളത്തിനും ക്യാഷ് പ്രൈസിനും പുറമെ, വിജയിക്ക് ഒരു സർപ്രൈസ് സമ്മാനമായി മാരുതി വിക്ടോറിയസ് കാറും ലഭിച്ചു. ഇതിന്റെ ഓൺ-റോഡ് പ്രൈസ് ഏകദേശം 12 ലക്ഷം രൂപ മുതൽ 24 ലക്ഷം രൂപ വരെയാണ്. ഈ നേട്ടങ്ങളെല്ലാം ചേർത്ത്, ബിഗ് ബോസ് മലയാളം സീസൺ 7-ൽ നിന്ന് ഏതാണ്ട് ഒരു കോടി രൂപയോളം മൂല്യമുള്ള സമ്മാനങ്ങളുമായാണ് അനുമോൾ പുറത്തിറങ്ങുന്നത്.
സമ്മാനപ്പെരുമഴ സ്വന്തമാക്കി അനീഷ്
ബിഗ് ബോസ് ടൈറ്റിൽ വിന്നർക്കുള്ള ട്രോഫി നേടാനായില്ലെങ്കിലും, ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട അധ്യായമാണ് അനീഷിന്റെ യാത്ര. ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന്, ആദ്യമായി ഫിനാലെയിൽ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്യുന്ന 'കോമണർ' എന്ന റെക്കോർഡ് അനീഷ് സ്വന്തമാക്കി.നൂറു ദിവസത്തെ ഷോ പൂർത്തിയാക്കി മടങ്ങുമ്പോൾ ലക്ഷക്കണക്കിനു മനുഷ്യരുടെ സ്നേഹം മാത്രമല്ല, വിലപ്പെട്ട നിരവധി സമ്മാനങ്ങളും അനീഷിന് ലഭിച്ചു.
ഒരു വീട്ടിലേക്ക് ആവശ്യമായ സകല വീട്ടുപകരണങ്ങളും
ബിഗ് ബോസിലെ അനീഷിന്റെ ശ്രദ്ധേയമായ പ്രകടനത്തെ അംഗീകരിച്ചു കൊണ്ട് ഷോയുടെ സ്പോൺസർമാരിൽ ഒരാളായ മൈജി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഗൃഹോപകരണങ്ങളും അനീഷിന് സ്പോൺസർ ചെയ്തിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ സാമ്പത്തിക സഹായം നൽകുന്ന ഒരു നേട്ടമാണ്.
Also Read: അനുമോൾ ഡേർട്ടി ഗെയിം ആണ് കളിക്കുന്നത്: സാബുമോൻ, Bigg Boss Malayalam 7
2 ലക്ഷം രൂപയുടെ മൊബൈൽ ഫോൺ
ഇതിനു പുറമെ, സർപ്രൈസ് സമ്മാനമായി 2 ലക്ഷം രൂപ വിലയുള്ള ഗ്യാലക്സി ഫോൾഡ് 7 മൊബൈൽ ഫോണും അനീഷിന് ലഭിച്ചു.
മറ്റ് മത്സരാർത്ഥികളെപ്പോലെ, നൂറു ദിവസത്തിനുള്ള പ്രതിഫലവും അനീഷിനു ലഭിക്കും. ഓരോ ആഴ്ചയും നിശ്ചയിച്ചിട്ടുള്ള ഈ പ്രതിഫലം 100 ദിവസത്തേക്ക് കണക്കാക്കുമ്പോൾ ലക്ഷങ്ങൾ വരും.
സാധാരണക്കാരനായി എത്തി സെലിബ്രിറ്റിയായി തിരിച്ചിറങ്ങുന്ന അനീഷിന്റെ ജീവിതം ഇനിയാണ് 360 ഡിഗ്രിയിൽ മാറാൻ പോകുന്നത്. പ്രശസ്തിയും ജനസമ്മതിയും വഴി സിനിമ, സോഷ്യൽ മീഡിയ, പരസ്യങ്ങൾ, മറ്റ് പൊതുരംഗങ്ങൾ എന്നിവിടങ്ങളിൽ പുതിയ അവസരങ്ങളും വാതിലുകളും അനീഷിനായി കാത്തിരിക്കുന്നു. ബിഗ് ബോസിലെ ഈ നേട്ടങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിലാണ് അനീഷിന്റെ യഥാർത്ഥ വിജയമിരിക്കുന്നത്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us