Latest News

ഇഷ്ടമുള്ളതെല്ലാം കഴിച്ച് 15 ദിവസം കൊണ്ട് കുറച്ചത് 5 കിലോ; അനു ജോസഫ് പറയുന്നു

രാവിലെയും ഉച്ചയ്ക്കും ഗോതമ്പ് കൊണ്ടുള്ള ഭക്ഷണവും രാത്രിയിൽ അരി കൊണ്ടുള്ള ഭക്ഷണവുമാണ് അനു കഴിക്കുന്നത്

anu joseph, actress, ie malayalam

സിനിമ, സീരിയൽ, ടെലിവിഷൻ ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് അനു ജോസഫ്. സോഷ്യൽ മീഡിയയിൽ ആക്ടീവായ അനു യൂട്യൂബ് ചാനലിലൂടെ താൻ ശരീര ഭാരം കുറഞ്ഞത് എങ്ങനെയെന്ന് വിശദീകരിച്ചിരിക്കുകയാണ്. ഇഷ്ടമുളളതെല്ലാം കഴിച്ചാണ് 15 ദിവസം കൊണ്ട് താൻ 5 കിലോ കുറച്ചതെന്ന് അനു പറയുന്നു.

രാവിലെ ഉറക്കമുണർന്നതു മുതൽ രാത്രി കിടക്കുന്നതുവരെയുള്ള തന്റെ ഡയറ്റ് പ്ലാനിനെക്കുറിച്ചാണ് അനു വിശദീകരിച്ചിരിക്കുന്നത്. രാവിലെയും ഉച്ചയ്ക്കും ഗോതമ്പ് കൊണ്ടുള്ള ഭക്ഷണവും രാത്രിയിൽ അരി കൊണ്ടുള്ള ഭക്ഷണവുമാണ് അനു കഴിക്കുന്നത്. ഭക്ഷണത്തോടൊപ്പം വർക്ക്ഔട്ടും ചെയ്യണമെന്ന് അനു പറയുന്നു.

വളരെ ചെറിയ പ്രായം മുതൽ മലയാള പ്രേക്ഷകർക്ക് അനു സുപരിചിതയാണ്. കാര്യം നിസാരം എന്ന പരമ്പരയിലെ സത്യഭാമയായി എത്തി മിനി സ്ക്രീനിൽ അനു തിളങ്ങി. നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സത്യഭാമയായിട്ടാണ് അനുവിനെ പ്രേക്ഷകർ ഇന്നും കാണുന്നത്.

Read More: വിവാഹം കഴിക്കാത്തതിന്റെ കാരണം? അനു ജോസഫിന്റെ മറുപടി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Anu joseph weight loss journey

Next Story
Uppum Mulakum: ലച്ചുവിന് കല്യാണം; നെഞ്ച് തകര്‍ന്ന് ആരാധകര്‍, മുടക്കാന്‍ ഒരുങ്ങി മുടിയന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com