വിവാഹം കഴിക്കാത്തതിന്റെ കാരണം? അനു ജോസഫിന്റെ മറുപടി

കൂടുതൽ പേരും അനുവിനോട് ചോദിച്ചൊരു ചോദ്യം ഇതുവരെ വിവാഹം കഴിക്കാത്തതിനെ കുറിച്ചാണ്

anu joseph, actress, ie malayalam

സിനിമ, സീരിയൽ, ടെലിവിഷൻ ഷോകൾ തുടങ്ങി അഭിനയമേഖലയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് അനു ജോസഫ്. വളരെ ചെറിയ പ്രായം മുതൽ മലയാള പ്രേക്ഷകർക്ക് അനു സുപരിചിതയാണ്. കാര്യം നിസാരം എന്ന പരമ്പരയിലെ സത്യഭാമയായി എത്തി മിനി സ്ക്രീനിൽ അനു തിളങ്ങി. നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സത്യഭാമയായിട്ടാണ് അനുവിനെ പ്രേക്ഷകർ ഇന്നും കാണുന്നത്.

യൂട്യൂബ് ചാനലിലൂടെ അനു തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ആരാധക ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ക്യൂ ആൻഡ് എ സെഷനിന്റെ വീഡിയോയാണ് അനു ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. കൂടുതൽ പേരും അനുവിനോട് ചോദിച്ചൊരു ചോദ്യം ഇതുവരെ വിവാഹം കഴിക്കാത്തതിനെ കുറിച്ചാണ്.

”വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ല. സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രത്യേകിച്ച് സങ്കൽപം ഒന്നുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. എന്റെ ഇഷ്ടങ്ങളും മനസിലാക്കണം,” വിവാഹിതയാകാത്തത് എന്താണ് എന്ന ചോദ്യത്തിന് അനു നൽകിയ ഉത്തരം ഇങ്ങനെ.

Read More: ജീവിതത്തിൽ ഒരു സ്റ്റേജിൽ ശരിക്കും വീണു പോയി, ഇപ്പോൾ ആരെയും വിശ്വസിച്ച് വഞ്ചിക്കപ്പെടാറില്ല: മേഘ്ന വിൻസെന്റ്

സിംഗിൾ ആയിട്ടുളള ജീവിത്തതെക്കുറിച്ചും അനു മറുപടി കൊടുത്തു. ”സിംഗിൾ ആയിട്ടുളള ലൈഫ് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഒറ്റയ്ക്കാകുമ്പോൾ നമുക്ക് ഇഷ്ടമുളളത് ചെയ്യാല്ലോ. ചിലർക്ക് കൂടെ ഒരാളുളളതാണ് ഇഷ്ടം, മറ്റുളളവർക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതും. ഞാൻ ഇതിനു രണ്ടിനും ഇടയിലുളള ഒരാളായിട്ടാണ് തോന്നിയിട്ടുളളത്.”

തിരുവനന്തപുരത്താണ് ഞാൻ താമസിക്കുന്നത്. അച്ഛനും അമ്മയും സഹോദരിയുമെല്ലാം കാസർഗോഡിലെ വീട്ടിലാണ്. തിരുവനന്തപുരത്തെ വീട്ടിൽ തനിക്ക് കൂട്ടായി കുറേ പൂച്ചക്കുട്ടികളുണ്ടെന്നും അനു പറഞ്ഞു.

പ്രണയം ഉണ്ടോയെന്ന് ചോദ്യത്തിന് രസകരമായ മറുപടിയാണ് അനു നൽകിയത്. പ്രപഞ്ചത്തെയും പ്രൊഫഷനെയും ഒക്കെ താൻ പ്രണയിക്കുന്നുണ്ടെന്നായിരുന്നു അനു പറഞ്ഞത്. സ്കൂൾ കാലത്തിലും പ്രണയം ഉണ്ടായിട്ടില്ലെന്നും അനു പറഞ്ഞു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Anu joseph talking about her single life518505

Next Story
Uppum Mulakum: ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി; മുടിയന്‍ ടെന്‍ഷനില്‍, ലെച്ചു ഹാപ്പിയാണ്uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com