scorecardresearch

ഐശ്വര്യയിൽ എന്നെ ആകർഷിച്ചത്; പ്രണയ കഥ പറഞ്ഞ് അനൂപ് കൃഷ്ണൻ

തന്റെ കാര്യം ഐശ്വര്യ വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം അവർക്കാർക്കും വിശ്വാസമുണ്ടായിരുന്നില്ലെന്നും അനൂപ് പറയുന്നു

anoop krishnan, serial artist, ie malayalam

സീരിയൽ നടനും ബിഗ് ബോസ് മത്സരാർത്ഥിയുമായ അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇന്നലെയായിരുന്നു അനൂപും ഡോ.ഐശ്വര്യ നായരും തമ്മിലുളള വിവാഹ നിശ്ചയം. അടുത്ത വർഷത്തേക്കാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്.

ഐശ്വര്യയും താനും തമ്മിലുളള പ്രണയത്തെക്കുറിച്ച് വനിത ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് അനൂപ്. ”ഒരിക്കൽ തിരുവനന്തപുരത്ത് പോയപ്പോഴാണ് ഐശ്വര്യയെ ആദ്യം കണ്ടതും പരിചയപ്പെട്ടതും. അന്ന് ഐശ്വര്യ അവിടെ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ആ പരിചയം പതിയെ സൗഹൃദമായി. കൂടുതൽ പരിചയപ്പെട്ടോൾ രണ്ടുപേർക്കും ഇഷ്ടമായി. 2019 അവസാനമാണ് പ്രണയം തുറന്നു പറഞ്ഞത് . ഞാനാണ് അതിന് മുൻകൈ എടുത്ത്,” അനൂപ് അഭിമുഖത്തിൽ പറഞ്ഞു.

Read More: പ്രണയ സാക്ഷാത്കാരം, ഇഷയുടെ കൈപ്പിടിച്ച് അനൂപ്; വീഡിയോ

തന്റെ കാര്യം ഐശ്വര്യ വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം അവർക്കാർക്കും വിശ്വാസമുണ്ടായിരുന്നില്ലെന്നും അനൂപ് പറയുന്നു. എന്റെ സീരിയലുകളും പ്രോഗ്രോമുകളുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഒരു നടൻ എന്ന നിലയിലുളള കൗതുകമോ ആരാധനയോ ഐശ്വര്യയ്ക്ക് എന്നോടുണ്ടായിരുന്നില്ല. അതാണ് തന്നെ ആകർഷിച്ചതെന്നും അനൂപ് പറഞ്ഞു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നാണ് ‘സീത കല്യാണം’. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയിൽ നായകനായ കല്യാണിനെ അവതരിപ്പിച്ചത് അനൂപ് കൃഷ്ണനാണ്. മികച്ച പ്രേക്ഷക പിന്തുണയോടെ സീരിയൽ മുന്നേറുന്നതിനിടയിലാണ് അനൂപിന് ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ നിന്നും അവസരം ലഭിക്കുന്നത്. സീരിയലിന് ഇടവേള നൽകി അനൂപ് ബിഗ് ബോസ് ഷോയിലേക്ക് പോവുകയായിരുന്നു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Anoop krishnan talking about love with aishwarya nair520142