Latest News

ഞങ്ങൾക്കില്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിന്? വിമർശകർക്ക് മറുപടിയുമായി അനൂപ്

ഞങ്ങൾ രണ്ടുപേർക്കും ഇല്ലാത്ത പ്രശ്നമാണ് സോഷ്യൽ മീഡിയയിലെ ആങ്ങളമാർക്കും പെങ്ങളമാർക്കുമുളളത്

anoop krishnan, serial artist, ie malayalam

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായ അനൂപ് കൃഷ്ണൻ വിവാഹിതനാവാൻ പോകുന്നുവെന്ന വാർത്ത ആരാധകർ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അനൂപിന്റെ വിവാഹ നിശ്ചയം. ഡോ.ഐശ്വര്യയാണ് വധു. പ്രണയ വിവാഹമാണ് ഇരുവരും.

ബിഗ് ബോസിലെ മത്സരാർത്ഥി കൂടിയായിരുന്ന അനൂപ് അവിടെ വച്ച് തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. പക്ഷേ പ്രണയിനിയെക്കുറിച്ചുളള മറ്റു വിവരങ്ങളൊന്നും പറഞ്ഞിരുന്നില്ല. വിവാഹ നിശ്ചയ ദിവസമാണ് അനൂപിന്റെ പ്രണയിനിയുടെ ഫൊട്ടോ സോഷ്യൽ മീഡിയ കണ്ടത്. ഇതോടെ പെൺകുട്ടിയുടെ ശരീര ഭാരത്തെക്കുറിച്ച് മോശം കമന്റുകൾ പലരും ഇട്ടു തുടങ്ങി. അനൂപിന്റെ സോഷ്യൽ മീഡിയ പേജിലും പലരും മോശം കമന്റുകൾ ഇട്ടിരുന്നു.

Read More: ഐശ്വര്യയിൽ എന്നെ ആകർഷിച്ചത് ഇതാണ്; പ്രണയ കഥ പറഞ്ഞ് അനൂപ് കൃഷ്ണൻ

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ ലൈവ് വീഡിയോയിലൂടെ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് അനൂപ്. ”എനിക്ക് ആ കുട്ടിയോട് ഇഷ്ടം തോന്നി. ഞങ്ങൾ വീട്ടിൽ പറഞ്ഞു. ഞങ്ങൾ രണ്ടുപേർക്കും ഇല്ലാത്ത പ്രശ്നമാണ് സോഷ്യൽ മീഡിയയിലെ ആങ്ങളമാർക്കും പെങ്ങളമാർക്കുമുളളത്,” അനൂപ് പറഞ്ഞു. ഇത് എന്റെ ഇഷ്ടമാണ്, എന്റെ താല്‍പര്യമാണ്. എന്റെ കുടുംബത്തിനോ കൂട്ടുകാര്‍ക്കോ പ്രശ്‌നമില്ല. ഞാന്‍ ഇഷ്ടപ്പെടുന്ന ആള്‍ക്കും പ്രശ്‌നമില്ല. പിന്നെന്താണ് കുഴപ്പമെന്നും അനൂപ് ചോദിച്ചു.

ഇതിനിടയിൽ നീ പോടാ പട്ടിയെന്ന് ഒരാൾ അനൂപിനെ വിളിച്ചു. ഇതിനും നല്ല കിടിലൻ മറുപടിയാണ് തൊരം കൊടുത്തത്. പട്ടിയെ വളർത്തുന്നുണ്ടോ?. നല്ല മൃഗമാണ്. സൂക്ഷിച്ച് വളർത്തിയില്ലെങ്കിൽ പട്ടി കടിക്കുമെന്നായിരുന്നു അനൂപ് പറഞ്ഞത്.

ബിഗ് ബോസിലുണ്ടായിരുന്ന എല്ലാവരുമായും അടുപ്പമുണ്ടെന്നും അനൂപ് പറഞ്ഞു. ഐശ്വര്യയ്ക്ക് നല്ല ഭക്ഷണം ചെയ്തു കൊടുക്കാമല്ലോ എന്നൊരാൾ ചോദിച്ചവൾ അവൾ ഫുൾ വെജിറ്റേറിയനും താൻ നോൺ വെജിറ്റേറിയനുമെന്നാണ് അനൂപ് പറഞ്ഞത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Anoop krishnan reply to social media comments about his lover520604

Next Story
അന്നിറങ്ങി ഓടിയതുകൊണ്ട് ഞാനും മകനും സുരക്ഷിതരാണ്; മനസു തുറന്ന് ദിയ സനDiya Sana, Diya Sana Bigg boss, vismaya, death case, kalidas jayaram facebook note, വിസ്മയ, Suresh gopi response
The moderation of comments is automated and not cleared manually by malayalam.indianexpress.com