scorecardresearch

ഡിംപലിന്റെ പുതിയ ടാറ്റൂ; ആ പേര് എല്ലാം പറയുന്നുണ്ടെന്ന് അനൂപിന്റെ കമന്റ്

ഇൻസ്റ്റഗ്രാമിലാണ് ഡിമ്പൽ പുതിയ ടാറ്റുവിന്റെ ഫൊട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്

ഡിംപലിന്റെ പുതിയ ടാറ്റൂ; ആ പേര് എല്ലാം പറയുന്നുണ്ടെന്ന് അനൂപിന്റെ കമന്റ്

ബിഗ് ബോസ് സീസൺ മൂന്നിൽ കൂടുതൽ ആരാധകരെ സമ്പാദിച്ച മത്സരാർത്ഥിയാണ് ഡിംപൽ ഭാൽ. സീസണിന്റെ തുടക്കം മുതൽ മത്സരാർത്ഥി എന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനമാണ് ഡിംപൽ കാഴ്ചവെച്ചത്. കോവിഡ് മൂലം ഷോ നിർത്തി വെച്ചതിനു ശേഷം നാട്ടിലെത്തിയ ഡിംപൽ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്.

തന്റെ വിശേഷങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ആരാധകരുമായി ഡിംപൽ പങ്കുവക്കാറുമുണ്ട്. അങ്ങനെ ഡിംപൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. താൻ പുതിയതായി ചെയ്ത ടാറ്റു ആണ് ആരാധകർക്കായി ഡിംപൽ ഷെയർ ചെയ്തിരിക്കുന്നത്.

അച്ഛന്റെ പേരാണ് ഡിംപൽ കയ്യിൽ ടാറ്റു ചെയ്തതിരിക്കുന്നത്. “നിങ്ങൾ എപ്പോഴും എന്റെ കൂടെ ഉണ്ടാകും പപ്പ” എന്ന ക്യപ്ഷൻ നൽകിയാണ് ഡിംപൽ ടാറ്റൂ ചിത്രം ആരാധകരുമായി ഷെയർ ചെയ്തത്. ബിഗ് ബോസ് വീട്ടിൽ നിന്നും ഡിംപലും അച്ഛനും തമ്മിലുള്ള ബന്ധം അടുത്തറിഞ്ഞിട്ടുള്ള മറ്റൊരു മത്സരാർത്ഥിയായ അനൂപ് കൃഷ്ണൻ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

“പ്രോത്സാഹനവും.. നിങ്ങളുടെ കരുത്തും.. നിങ്ങളുടെ ശക്തിയും.. അദ്ദേഹത്തിന്റെ പേര് പറയുന്നു എല്ലാം, സത്യവീർസിംഗ്. നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ” എന്നാണ് അനൂപിന്റെ കമന്റ്. ബിഗ് ബോസ് മത്സരം നടക്കുന്നതിനിടയിലാണ് ഡിംപലിന്റെ അച്ഛൻ മരണപ്പെട്ടത്. അച്ഛന്റെ മരണത്തെ തുടർന്ന് ഡിംപൽ ബിഗ് ബോസ് വീട് വിടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു.

കോവിഡ് മൂലം ഷോ നിർത്തിവെച്ചെങ്കിലും ഫൈനൽ ഉണ്ടാകും എന്ന് ബിഗ് ബോസ് അധികൃതർ പറഞ്ഞിട്ടുണ്ട്. വിജയിയെ തീരുമാനിക്കാൻ പ്രേക്ഷകർക്ക് അവസരം നൽകി കൊണ്ട് രണ്ടാഴ്ച വോട്ടെടുപ്പും ബിഗ് ബോസ് നടത്തിയിരുന്നു. അനൂപ് കൃഷ്ണൻ, ഡിംപൽ ഭാൽ, കിടിലം ഫിറോസ്, മണിക്കുട്ടൻ, നോബി മാർക്കോസ്, ഋതു മന്ത്ര, റംസാൻ, സായ് വിഷ്ണു എന്നിവരാണ് അവസാന റൗണ്ടിലെ മത്സരാർത്ഥികൾ. ഇവരിൽ ഏറെ വിജയസാധ്യതയുള്ള മത്സരാർഥികളിലൊരാളാണ് ഡിംപൽ.

Read Also: വിവാഹ വേഷത്തിൽ മൃദുല വിജയ്‌യുടെ തകർപ്പൻ ഡാൻസ്; വീഡിയോ

ഡിമ്പലിന്റെ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Anoop krishnan comment on dimpal bhal tattoo instagram post