scorecardresearch
Latest News

ആളൊരു കോഴിയല്ലേ… എങ്ങനെ വിശ്വസിക്കും? മെസേജ് കണ്ടപ്പോൾ ഐശ്വര്യ ചോദിച്ചതിനെക്കുറിച്ച് അനൂപ്

ആശുപത്രിയിൽവച്ചാണ് അനൂപിനെ ആദ്യമായി താൻ കാണുന്നതെന്നാണ് ഐശ്വര്യ പറഞ്ഞത്

anoop krishnan, serial artist, ie malayalam

സീരിയൽ താരവും ബിഗ് ബോസ് മൂന്നാം സീസണില മത്സരാർത്ഥിയുമായ അനൂപ് കൃഷ്ണൻ വിവാഹിതനാവാൻ ഒരുങ്ങുകയാണ്. ജനുവരി 23 നാണ് അനൂപും ഡോക്ടറായ ഐശ്വര്യയും വിവാഹിതരാവുന്നത്. പ്രണയവിവാഹമാണ്. ഇരുവരും ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചും ബിഹൈൻഡ്‌വുഡ്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് അനൂപും ഐശ്വര്യയും.

ആശുപത്രിയിൽവച്ചാണ് അനൂപിനെ ആദ്യമായി താൻ കാണുന്നതെന്നാണ് ഐശ്വര്യ പറഞ്ഞത്. സുഹൃത്തിനൊപ്പം ഒരു ദിവസത്തേക്ക് ബൈസ്റ്റാൻഡറായി പോയതായിരുന്നു അനൂപ്. അവിടെ റൗണ്ട്സിനു വന്നപ്പോഴാണ് ഐശ്വര്യയെ കാണുന്നത്. ആർട്ടിസ്റ്റാണെങ്കിലും അനൂപിനെ തനിക്ക് അന്ന് അറിയില്ലായിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞു. ഐശ്വര്യ തന്നെ മൈൻഡ് ചെയ്തില്ലെന്നാണ് അനൂപ് പറഞ്ഞത്.

പിന്നെ രണ്ടു വർഷത്തിനുശേഷമാണ് ഇരുവരും സംസാരിക്കുന്നതും പിന്നീട് പ്രണയത്തിലാവുന്നതും. ഐശ്വര്യയാണ് തനിക്ക് ആദ്യം മെസേജ് അയച്ചതെന്നും അനൂപ് പറഞ്ഞു. പതിയെ സംസാരിച്ച് സംസാരിച്ച് ഇഷ്ടത്തിലായെന്നും ഇരുവരും പറഞ്ഞു. താനൊരു കോഴിയല്ലേ, തന്നെ എങ്ങനെ വിശ്വസിക്കാനാവുമെന്നാണ് ആദ്യം മെസേജ് അയച്ചപ്പോൾ ഐശ്വര്യ തന്നോട് ചോദിച്ചതെന്നും അനൂപ് പറഞ്ഞു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നാണ് ‘സീത കല്യാണം’. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഈ പരമ്പരയിൽ നായകനായ കല്യാണിനെ അവതരിപ്പിച്ചത് അനൂപ് കൃഷ്ണനാണ്. മികച്ച പ്രേക്ഷക പിന്തുണയോടെ സീരിയൽ മുന്നേറുന്നതിനിടയിലാണ് അനൂപിന് ബിഗ് ബോസ് മലയാളം സീസൺ മൂന്നിലേക്ക് പോയത്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർട്ട് മ്യൂസിക് എന്ന ടിവി ഷോയുടെ അവതാരകനാണ് അനൂപ്.

Read More: ഐശ്വര്യയ്‌ക്കൊപ്പമുളള റൊമാന്റിക് ചിത്രങ്ങൾ പങ്കു വച്ച് അനൂപ് കൃഷ്ണൻ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Anoop krishnan and aiswarya talking about their love story