അടുത്തിടെയായിരുന്നു സീരിയൽ താരവും ബിഗ ബോസ് മൂന്നാം സീസണില മത്സരാർത്ഥിയുമായ അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം. ഡോ.ഐശ്വര്യയുമായുളള അനൂപിന്റെ വിവാഹ നിശ്ചയ ഫൊട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയിനിയും ഭാവി വധുവുമായ ഐശ്വര്യയ്ക്കൊപ്പമുളള റൊമാന്റിക് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനൂപ്.
കുറേ ചിത്രങ്ങൾ ചേർത്തുളള വീഡിയോയാണ് അനൂപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രണയിക്കുന്ന കാലത്തും ഒരുമിച്ച് യാത്ര ചെയ്ത സമയത്തും എടുത്ത ചിത്രങ്ങളാണ് ഇക്കൂട്ടത്തിലുളളത്.
അനൂപിന്റെ വിവാഹ നിശ്ചയത്തിനു പിന്നാലെ ഐശ്വര്യയുടെ വണ്ണത്തെ കളിയാക്കി നിരവധി പേർ കമന്റിട്ടിരുന്നു. അനൂപിന്റെ സോഷ്യൽ മീഡിയ പേജിലും പലരും മോശം കമന്റുകൾ ഇട്ടിരുന്നു. ഇതിനൊക്കെ നല്ല കിടിലൻ മറുപടിയാണ് അനൂപ് കൊടുത്തത്.
Read More: ഐശ്വര്യയിൽ എന്നെ ആകർഷിച്ചത്; പ്രണയ കഥ പറഞ്ഞ് അനൂപ് കൃഷ്ണൻ
”എനിക്ക് ആ കുട്ടിയോട് ഇഷ്ടം തോന്നി. ഞങ്ങൾ വീട്ടിൽ പറഞ്ഞു. ഞങ്ങൾ രണ്ടുപേർക്കും ഇല്ലാത്ത പ്രശ്നമാണ് സോഷ്യൽ മീഡിയയിലെ ആങ്ങളമാർക്കും പെങ്ങളമാർക്കുമുളളത്,” അനൂപ് പറഞ്ഞു. ഇത് എന്റെ ഇഷ്ടമാണ്, എന്റെ താല്പര്യമാണ്. എന്റെ കുടുംബത്തിനോ കൂട്ടുകാര്‍ക്കോ പ്രശ്നമില്ല. ഞാന്‍ ഇഷ്ടപ്പെടുന്ന ആള്‍ക്കും പ്രശ്നമില്ല. പിന്നെന്താണ് കുഴപ്പമെന്നും അനൂപ് ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തിയപ്പോൾ ചോദിച്ചിരുന്നു.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നാണ് ‘സീത കല്യാണം’. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയിൽ നായകനായ കല്യാണിനെ അവതരിപ്പിച്ചത് അനൂപ് കൃഷ്ണനാണ്. മികച്ച പ്രേക്ഷക പിന്തുണയോടെ സീരിയൽ മുന്നേറുന്നതിനിടയിലാണ് അനൂപിന് ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ നിന്നും അവസരം ലഭിക്കുന്നത്. സീരിയലിന് ഇടവേള നൽകി അനൂപ് ബിഗ് ബോസ് ഷോയിലേക്ക് പോവുകയായിരുന്നു. ബിഗ് ബോസ് കഴിഞ്ഞെത്തിയശേഷം സീതാകല്യാണത്തിലേക്ക് താൻ ഇനിയില്ലെന്ന് അനൂപ് വ്യക്തമാക്കിയിരുന്നു.